ബെംഗളൂരു: സംസ്ഥാന വനിതാ ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കറും സഹോദരൻ ചന്നരാജ് ഹട്ടിഹോളി എംഎൽഎയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ബെളഗാവി കിത്തൂരിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച കാര്‍ റോഡിന് സമീപത്തുള്ള മരത്തിൽ ഇടിച്ചു കയറുകയായിരുന്നു. ബെംഗളൂരുവിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടം.
അപകടത്തില്‍ മന്ത്രിക്കും സഹോദരനും പരുക്കേറ്റിട്ടുണ്ട്. മന്ത്രിയുടെ കഴുത്തിനും പുറകിലും കൈകൾക്കും പരുക്കുണ്ട്. കാലിനും ഒടിവുണ്ട്. ചന്നരാജ് ഹട്ടിഹോളിയുടെ തലയ്ക്ക് പരുക്കേറ്റു. ഇരുവരും അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കാറിന്‍റെ ഡ്രൈവർക്കും ഗൺമാനും നിസാര പരുക്കുകളുണ്ട്. ഇവരെ ഡിസ്‌ചാർജ് ചെയ്‌തതായി പോലീസ് അറിയിച്ചു. യാത്രക്കിടെ നായ കാറിന് കുറുകെ വട്ടം ചാടിയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. നായയെ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം വെട്ടിച്ചതോടെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നുവെന്ന് ജില്ലാ എസ്പി ഭീമാശങ്കർ ഗുലേദ് പറഞ്ഞു.
TAGS: KARNATAKA | ACCIDENT
SUMMARY: Karnataka Ministers car met with accident, injured
ബെംഗളൂരു: ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് ബെംഗളൂരുവില്‍ നടക്കുന്ന ഏറ്റവും പഴക്കമേറിയതും വലുതുമായ സാംസ്കാരിക ഉത്സവങ്ങളിലൊന്നായ ബെംഗളൂരു ഗണേശ ഉത്സവ (ബിജിയു) ആഗസ്റ്റ്…
ബെംഗളൂരു കർണാടകയിൽ രാത്രിയാത്ര നിരോധനമുള്ള ബന്ദിപ്പൂർ വനപാതയിൽ പഴം പച്ചക്കറി ലോറികൾ അടക്കമുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ…
ബെംഗളൂരു: ഓണക്കാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടകയിലെക്കടക്കം കൂടുതല്‍ അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കേരള ആര്‍ടിസി. പുതുതായി വാങ്ങിയ എസി സീറ്റർ,…
മുംബൈ: മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതകച്ചോർച്ചയിൽ 4 മരണം. പാൽഘർ ജില്ലയിലെ താരാപുർ–ബോയ്സാർ വ്യവസായ മേഖലയിലെ മരുന്നു കമ്പനിയായ മെഡ്‌ലി…
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷണക്കാന്‍ പ്രത്യേക സമിതി രൂപികരിക്കുമെന്നു കൊണ്ഗ്രസ്. പാര്‍ട്ടിക്ക് ലഭിച്ച…
ബെംഗളൂരു : ബൈക്ക് ടാക്സി നിരോധനം ഭരണഘടനാ വിരുദ്ധമെന്ന ഹൈക്കോടതി നിരീക്ഷണം പുറത്ത് വന്നിതിനു പിന്നാലെ ബെംഗളൂരുവിൽ ബൈക്ക് ടാക്സി സർവീസുകൾ…