ബെംഗളൂരു: സംസ്ഥാന നിയമസഭയുടെ വർഷകാല സമ്മേളനം ജൂലൈ 15ന് ആരംഭിക്കും. നിയമസഭാ സാമാജികരുടെ ഹാജർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരീക്ഷിക്കുമെന്ന് സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു. നിയമസഭാ കൗൺസിൽ ചെയർമാൻ ബസവരാജ് ഹൊറട്ടിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 15ന് രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സമ്മേളനം ഒമ്പത് ദിവസം നീണ്ടുനിൽക്കും.
കഴിഞ്ഞ സെഷനിൽ നിശ്ചിത സമയത്തിന് മുമ്പേ എത്തിയ അംഗങ്ങൾക്ക് പാരിതോഷികം നൽകിയിരുന്നു. ഇത്തവണ ആരൊക്കെ സമ്മേളനത്തിൽ പങ്കെടുത്തു, എത്ര സമയം പങ്കെടുത്തു എന്നിവ കണക്കിലെടുക്കും. മുഴുവൻ ഹാജരും സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രാക്ക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ലോക ചെസ്സ് ദിനത്തോടനുബന്ധിച്ച് ജൂലൈ 20ന് നിയമസഭാംഗങ്ങൾ, ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ എന്നിവർക്കായി ചെസ്സ് ടൂർണമെൻ്റ് സംഘടിപ്പിക്കും. ലെജിസ്ലേറ്റേഴ്‌സ് കപ്പ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ എല്ലാവർക്കും പങ്കെടുക്കാൻ അവസരം നൽകും.
സെഷൻ കാണാനെത്തുന്ന സ്കൂൾ കുട്ടികൾ വെയിലിലും മഴയിലും നിൽക്കാതിരിക്കാൻ ബാങ്ക്വറ്റ് ഹാളിന് സമീപം ഇരിപ്പിട ക്രമീകരണം ഏർപ്പെടുത്തും. വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികൾക്കും സൗകര്യമൊരുക്കും. മികച്ച നിയമസഭാംഗങ്ങളെ തിരഞ്ഞെടുക്കാൻ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. വിധാന സൗധയിലെ മന്ത്രിമാരുടെ സാന്നിധ്യത്തെക്കുറിച്ചും അവരുടെ പൊതുയോഗ ഷെഡ്യൂളുകളെക്കുറിച്ചും വിവരങ്ങൾ നൽകുന്ന ആപ്പ് ഉടൻ വികസിപ്പിക്കുമെന്നും സ്പീക്കർ അറിയിച്ചു.
TAGS: KARNATAKA | LEGISLATIVE SESSION
SUMMARY: Karnataka Legislature’s Monsoon session from July 15, Attendance to be tracked with tech
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം 24 മണിക്കൂറിനുള്ളിൽ…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത് കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത്…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…
ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ്…
തിരുവനന്തപുരം: പിഎം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സിപിഐയുമായും മറ്റ് പാർടികളുമായും ചർച്ച നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം…
ചെന്നൈ: കൊക്കെയ്ൻ കേസില്‍ തമിഴ് നടന്മാരായ കെ. ശ്രീകാന്തിനും കൃഷ്ണകുമാറിനും സമൻസയച്ച് ഇഡി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന്…