ജസ്റ്റിൻ ട്രൂഡോയുടെ രാജിക്ക് പിന്നാലെ കാനഡയിലെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ വംശജനായ എംപി ചന്ദ്ര ആര്യ. കർണാടക സ്വദേശിയായ ചന്ദ്ര ആര്യ ഒട്ടാവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിയാണ്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃ സ്ഥാനവും, പുതിയ സ്ഥാനാർഥിയെ കണ്ടെത്തിയാലുടൻ പ്രധാനമന്ത്രി സ്ഥാനവും രാജിവെക്കുമെന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചന്ദ്ര ആര്യയുടെ പ്രഖ്യാപനം. ഇനിയുള്ള യാത്രയിൽ തന്നോടൊപ്പം ചേരാൻ കനേഡിയൻ ജനങ്ങളോട് ആര്യ ആവശ്യപ്പെട്ടു.
കാനഡയെ പരമാധികാര റിപ്പബ്ലിക്ക് രാജ്യം ആക്കുമെന്നും വിരമിക്കൽ പ്രായം വർധിപ്പിക്കുമെന്നും പൗരത്വ അധിഷ്ഠിത നികുതി സമ്പ്രദായം ഏർപ്പെടുത്തുമെന്നും ചന്ദ്ര ആര്യ പറഞ്ഞു. അധികാരത്തിൽ വന്നാൽ പാലസ്തീൻ സംസ്ഥാനത്തെ അംഗീകരിക്കുമെന്നും ചന്ദ്ര ആര്യ അറിയിച്ചു. മെറിറ്റിൽ തിരഞ്ഞെടുക്കപ്പെട്ട കാബിനറ്റിലൂടെ കൂടുതൽ കാര്യക്ഷമമായ സർക്കാരിനെ നയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെട്ടാൽ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | CANADA PRIME MINISTER
SUMMARY: Indian-Origin MP Chandra Arya Enters Canadian PM Race
കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ഒന്നരക്കോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം വള്ളിക്കുന്ന് സ്വദേശി അബ്ദുറസാക്ക് ആണ് പണവുമായി പിടിയിലായത്. ബെംഗളൂരുവില്‍…
ന്യൂഡൽഹി: വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ…
കണ്ണൂർ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങുന്ന സംഘം…
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…
തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…