ബെംഗളൂരു: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ശിവമൊഗ സ്വദേശി മഞ്ജുനാഥ റാവുവിന്റെ മൃതദേഹം ശിവമൊഗയിലേക്ക് റോഡ് മാർഗം കൊണ്ടുപോയി. ഭരത് ഭൂഷന്റെ മൃതദേഹം ബെംഗളൂരു മത്തിക്കെരെയിലെ സുന്ദർനഗറിലുള്ള വീട്ടിലേക്ക് എത്തിച്ചു. കേന്ദ്രമന്ത്രി വി. സോമണ്ണ ഉൾപ്പെടെയുള്ള നേതാക്കൾ ബെംഗളൂരു വിമാനത്താവളത്തിൽ എത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
ഭരതിന്റെ സംസ്‌കാരം ഉച്ചയ്ക്ക് ഒരു മണിയോടെ ബെംഗളൂരു ഹെബ്ബാൾ ശ്മശാനത്തിൽ നടത്തിയേക്കും. വൈകിട്ടോടെ മഞ്ജുനാഥ റാവുവിന്റെ സംസ്‌കാര ചടങ്ങുകളും നടക്കും. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി സംസ്കാര ചടങ്ങിൽ പങ്കെടുക്കും. ഭീകരാക്രമണം നടന്നതിനും നാല് ദിവസം മുൻപാണ് ഭരത് ഭൂഷൺ കുടുംബത്തോടൊപ്പം കശ്മീരിൽ എത്തിയത്. സംഭവ ദിവസം തിരികെ മടങ്ങേണ്ടതായിരുന്നു. ജാലഹള്ളിയിൽ സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്റർ നടത്തുകയായിരുന്നു ഭരത്. മഞ്ജുനാഥ് റാവുവും കുടുംബവും പഹൽഗാമിൽ ആക്രമണം നടന്നതിന് തലേന്ന് രാവിലെയാണ് എത്തിയത്. കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം സർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
TAGS: KARNATAKA | TERROR ATTACK
SUMMARY: Bodies Of Two Karnataka Tourists Killed In Pahalgam Attack Reach Bengaluru
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ…
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പോലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം 24 മണിക്കൂറിനുള്ളിൽ…
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ കേരളം ചേർന്നത് കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത്…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണവർണ്ണങ്ങൾ 2025 ഒക്ടോബർ 26 ന് ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ…
ബെംഗളൂരു: മദ്യപിച്ചുണ്ടായ വഴക്കിനിടെ, പിതാവ് മകന് നേരെ വെടിയുതിര്‍ത്തു. ദൊഡ്ഡബല്ലാപുര മാരേനഹള്ളിയിലാണ് സംഭവം. കോഴി ഫാം ഉടമ സുരേഷ് ആണ്…