ബെംഗളൂരു: രോഗികൾക്ക് അവരുടെ ചികിത്സയെക്കുറിച്ച് സ്വയം തീരുമാനിക്കാനുള്ള ഉത്തരവ് പാസാക്കി കർണാടക സർക്കാർ. മരണക്കിടക്കയിലുള്ള ഏതൊരു രോഗിക്കും അവരുടെ ചികിത്സ എങ്ങനെ ആയിരിക്കണമെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കുന്നതാണ് പുതിയ ഉത്തരവെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
ഭാവിയിൽ ചികിത്സ എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് രോഗിയുടെ ആഗ്രഹം രേഖപ്പെടുത്തുന്ന ലിവിങ് വിൽ എന്ന അഡ്വാൻസ് മെഡിക്കൽ ഡിറെക്ടീവാണ് (എ.എം.ഡി.) സർക്കാർ പാസാക്കിയത്. ഭാവിയിൽ ചികിത്സയെപ്പറ്റി സ്വന്തം ഇഷ്ടാനുസരണം സ്വബോധത്തോടെ എഴുതി സൂക്ഷിക്കുന്ന രേഖയാണിത്.
സ്വന്തമായി തീരുമാനങ്ങളെടുക്കാൻ സാധിക്കാത്ത അവസ്ഥയിലുള്ള ഒരാൾക്ക് കിട്ടേണ്ട ചികിത്സയാണ് മുൻകൂട്ടി രേഖപ്പെടുത്തിവയ്ക്കുന്നത്. തനിക്ക് കിട്ടേണ്ട ചികിത്സ, ഐസിയു, വെന്റിലേറ്റർ സൗകര്യം, വേദന സംഹാരി തുടങ്ങിയ കാര്യങ്ങളാണ് ലിവിങ് വില്ലിൽ രേഖപ്പെടുത്തേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
TAGS: KARNATAKA | PATIENT
SUMMARY: Karnataka Implements SC Directive On Right to Die With Dignity For Terminally Ill Patients
പത്തനംതിട്ട: അടൂരില്‍ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കല്‍…
ബെംഗളൂരു: തിരുവനന്തപുരം പാറശ്ശാല സ്വദേശിനി വാസന്തി. എസ് (78) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തി നഗര്‍ ന്യൂ മഞ്ജുനാഥ ലേഔട്ട് ബാലാജി…
ചണ്ഡീഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. തരൺ തരൺ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. അലിപൂർ ഗ്രാമവാസികളായ…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരികെ ജയിലിലേക്ക്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാർഡിൽ നാളെ പോളിംഗ്. സിറ്റിംഗ് വാർഡ് നിലനിർത്താൻ സിപിഎമ്മും വാർഡ് തിരിച്ചുപിടിക്കാൻ…
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ…