ബെംഗളൂരു: നീറ്റ് പരീക്ഷക്ക് എതിരായ പ്രമേയം കർണാടക നിയമസഭയിൽ പാസാക്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ പ്രമേയത്തിന് മന്ത്രിസഭാ അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. ദേശീയ യോഗ്യത-പ്രവേശന പരീക്ഷ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം പ്രവേശന പരീക്ഷ നടത്താൻ അനുമതി നല്കണമെന്നും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അടുത്തിടെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
നീറ്റിനെതിരായ പ്രമേയത്തിന് പുറമേ, ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, ലോക്സഭ, സംസ്ഥാന നിയമസഭ എന്നിവയിലേക്കുള്ള മണ്ഡലങ്ങളുടെ അതിർത്തി നിർണയം എന്നിവക്കെതിരെയുള്ള പ്രമേയങ്ങള്ക്കും നിയമസഭ അനുമതി നൽകിയിട്ടുണ്ട്.
ഗ്രേറ്റർ ബെംഗളൂരു ഗവേണൻസ് ബില്ലും കഴിഞ്ഞ ദിവസം നിയമസഭ പാസാക്കിയിരുന്നു. ബിബിഎംപി പുനസംഘടിപ്പിക്കാൻ മുൻ ചീഫ് സെക്രട്ടറി ബി. എസ്. പാട്ടീലിന്റെ നേതൃത്വത്തിലുള്ള നാലംഗ സമിതി രൂപീകരിച്ച് ഈ മാസം ആദ്യം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നഗരം ഭരിക്കാനായി ആസൂത്രണവും സാമ്പത്തിക അധികാരവുമുള്ള ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) രൂപീകരിക്കാൻ കരട് ബില്ലിൽ കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിൽ രൂപീകരിച്ച ഉന്നതതല സമിതി ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാർച്ചിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം സെൻസസും അതിർത്തി നിർണയ നടപടികളും ഉടൻ ആരംഭിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ അറിയിച്ചിരുന്നത്.
TAGS: KARNATAKA | NEET EXAM
SUMMARY: Karnataka passes resolution against NEET
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…