Categories: KARNATAKATOP NEWS

വനിതാ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആർത്തവാവധി നടപ്പാക്കാനൊരുങ്ങി കർണാടക

ബെംഗളൂരു: വനിതാ ജീവനക്കാർക്ക് ശമ്പളത്തോടെയുള്ള ആർത്തവാവധി നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. പ്രതിവർഷം ആറുദിവസം ശമ്പളത്തോടെയുള്ള അവധി ജീവനക്കാർക്ക് അനുവദിക്കും. സംസ്ഥാനത്തെ പൊതു, സ്വകാര്യ മേഖലകളിൽ ഒരുപോലെ നിയമം നടപ്പാക്കാനാണ് സർക്കാർ തീരുമാനം.

ബെംഗളൂരുവിൽ നിരവധി സ്വകാര്യ കമ്പനികൾ വനിതാ ജീവനക്കാർക്ക് ആർത്തവാവധി അനുവദിക്കുന്നുണ്ട്. എന്നാൽ ഈ തീരുമാനം എല്ലാ ജീവനക്കാർക്കും ഒരുപോലെ ബാധകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ്‌ ലാഡ് പറഞ്ഞു.

വനിതാ ജീവനക്കാർക്ക് ആർത്തവാവധി നൽകുന്നതിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ അടുത്തിടെ 18 അംഗ സമിതിയെ നിയോഗിച്ചിരുന്നു. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി നിയമവിഭാഗം പ്രൊഫസർ എസ്. സപ്‌നയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട്‌ നൽകിയത്. റിപ്പോർട്ടിൽ ആറുദിവസം അവധി നൽകണമെന്നാണ് നിർദേശം.

ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്ന് സന്തോഷ് ലാഡ് അറിയിച്ചു. ഇതിനായി സമിതിയംഗങ്ങളുടെ യോഗം ഉടൻ ചേരും. നിയമം നടപ്പാക്കുന്നതിനായി പൊതുജനങ്ങളുടെയും സ്വകാര്യ കമ്പനികളുടെയും മറ്റും അഭിപ്രായം തേടും. അവധി എപ്പോൾ വേണമെന്ന് ജീവനക്കാർക്ക് സ്വയം തിരഞ്ഞെടുക്കാൻ അവസരംനൽകുന്ന രീതിയിലാണ് നിയമം നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

TAGS: KARNATAKA | MENSTRUAL LEAVE
SUMMARY: Karnataka likely to provide six days of paid menstrual leave annually

Savre Digital

Recent Posts

‘നല്ല പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല, കളിക്കുമ്പോൾ നോക്കി കളിക്കണം’; സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ

കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…

42 minutes ago

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…

1 hour ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,01,200 രൂപയിലെത്തി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ്…

2 hours ago

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…

3 hours ago

റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…

4 hours ago

സർഗ്ഗധാര കഥയരങ്ങ് 25ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…

4 hours ago