ബെംഗളൂരു: സംസ്ഥാനത്ത് ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനുമായി പുതിയ ഹെൽപ്പ്ലൈൻ ആരംഭിച്ച് പോലീസ്. 1930 സൈബർ കുറ്റകൃത്യ ഹെൽപ്പ്‌ലൈൻ ആണ് ആരംഭിച്ചത്. കർണാടക ഡിജിപി അലോക് മോഹൻ ഹെൽപ്പ്ലൈനിന് തുടക്കം കുറിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയായവർക്ക് ആവശ്യമായ നിർദേശങ്ങൾ ഹെൽപ്പ്ലൈൻ വഴി നൽകും. ഇതിനായി വെബ്‌ബോട്ട് സാങ്കേതികവിദ്യയെ ബഹുഭാഷാ നൂതന സവിശേഷതകളോടൊപ്പം സംയോജിപ്പിക്കുന്നതാണ് പുതുതായി ആരംഭിച്ച ഹെൽപ്പ്‌ലൈൻ.
കോൾ ലൈനുകൾ തിരക്കിലായാലും എസ്എംഎസ് വഴി പരാതി രജിസ്റ്റർ ചെയ്യാൻ ഇത് വഴി ആളുകൾക്ക് സാധിക്കും. സാമ്പത്തിക, സാമ്പത്തികേതര കേസുകൾ ഹെൽപ്പ്ലൈൻ വഴി എല്ലാവർക്കും പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ഇരകളുടെ പ്രൊഫൈലിംഗ് തത്സമയം മനസ്സിലാക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ ഹെൽപ്പ്‌ലൈനിൽ സജ്ജമാണ്. സാങ്കേതിക ഇടപെടലിലൂടെ പൊതു സുരക്ഷ ആധുനികവൽക്കരിക്കാനാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് അലോക് മോഹൻ ഐപിഎസ് പറഞ്ഞു.
TAGS: KARNATAKA | CYBER CRIME
SUMMARY: Karnataka Police launches new helpline for cyber crime reporting
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…
ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…