ബെംഗളൂരു: മംഗളൂരുവിലെ ഓട്ടോ ഡ്രൈവര്‍ക്കെതിരെ വര്‍ഗീയവും അധിക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് മലയാള നടന്‍ ജയകൃഷ്ണന്‍, സുഹൃത്തുക്കളായ സന്തോഷ് എബ്രഹാം, വിമല്‍ എന്നീ മൂന്ന് മലയാളികള്‍ക്കെതിരെ മംഗലാപുരം ഉര്‍വ പോലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി മൂന്നുപേരും ഊബര്‍ വഴി ഒരു സവാരിക്കായി ഓട്ടോ ബുക്ക് ചെയ്തു.
തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ അഹമ്മദ് ഷഫീഖ് ഊബര്‍ ആപ്പ് വഴി ഇവരെ ബന്ധപ്പെട്ടു. ഓട്ടോയിലെ യാത്രയില്‍ സംഭാഷണത്തിനിടെ ജയകൃഷ്ണനും സുഹൃത്തുക്കളും ഹിന്ദിയില്‍ സംസാരിക്കുകയും തന്നെ മുസ്ലീം തീവ്രവാദിയെന്ന് അധിക്ഷേപിക്കുകയും ചെയ്തതായുമാണ് ഡ്രൈവര്‍ പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
SUMMARY: Karnataka Police registers case against Malayalam actor Jayakrishnan and friends for communal remarks against auto driver
തൃശൂർ: ജോലിക്ക് പോകുന്നതിനിടെ സ്വകാര്യ ബസിടിച്ച് വില്ലേജ് ഓഫീസ് ജീവനക്കാരിയായ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. പൂച്ചിന്നിപ്പാടം തളിക്കുളം വീട്ടില്‍ സ്‌നേഹ…
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കേസിലെ അപകീർത്തികരമായ പരാമർശത്തില്‍ യൂട്യൂബർ കെഎം ഷാജഹാനെതിരെ പോലീസ് കേസെടുത്തു. എഡിജിപി എസ് ശ്രീജിത്ത് നല്‍കിയ…
കൊല്ലം: കരുനാഗപ്പള്ളിയില്‍ ടിയർ ഗ്യാസ് പൊട്ടി 3 പോലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പരിശീലനത്തിനിടയില്‍ ആണ് 2 വനിത…
കാസറഗോഡ്: കാസറഗോഡ് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാസറഗോഡ് ദേളി കുന്നുപാറയിലെ മുബഷീര്‍…
കച്ച്: പാക്കിസ്ഥാനില്‍ നിന്ന് ഒളിച്ചോടിയെത്തിയ കമിതാക്കളെ അതിര്‍ത്തി കടന്ന് ഇന്ത്യയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ ബിഎസ്‌എഫ് പിടികൂടി. പോപത് കുമാര്‍(24) ഗൗരി(20)…
തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധന. ഗ്രാം വില 80 രൂപ കൂടി 11,725 രൂപയും പവന്‍ വില…