ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ കോൺഗ്രസ് നേതാവിനെതിരെ ബെംഗളൂരു പോലീസ് സമൻസ് അയച്ചു. കർണാടക കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറി ഗുരപ്പ നായിഡുവിനെതിരെയാണ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനായി സമൻസ് അയച്ചത്. വിവി പുര പോലീസിന്റെതാണ് നടപടി.
ഗുരപ്പക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെ പാർട്ടി ഇദ്ദേഹത്തെ ആറ് വർഷത്തേക്ക് താൽക്കാലികമായി പുറത്താക്കിയിരുന്നു. ബെംഗളൂരു സ്വദേശിനിയായ അധ്യാപിക നൽകിയ പരാതിയിലാണ് നായിഡുവിനെതിരെ പോലീസ് കേസെടുത്തത്.
ബിജിഎസ് ബ്ലൂംഫീൽഡ് സ്കൂളിലാണ് പരാതിക്കാരി ജോലി ചെയ്യുന്നത്. ഇതേ സ്കൂളിന്റെ ചെയർമാൻ കൂടിയാണ് നായിഡു. 2021 മാർച്ച് 1 മുതൽ 2023 ഓഗസ്റ്റ് 15 വരെയാണ് കുറ്റകൃത്യം നടന്നതെന്നും പലതവണ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതായും യുവതി പരാതിയിൽ ആരോപിച്ചിരുന്നു.
TAGS: BENGALURU | RAPE CHARGES
SUMMARY: Police issue summons to Gurappa Naidu to appear for questioning
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…