Categories: TOP NEWS

കർണാടകയിൽ ഇതാദ്യം; പൊതുസുരക്ഷ വർധിപ്പിക്കാൻ ഡ്രോണുകൾ ഉപയോഗിക്കും

ബെംഗളൂരു: സംസ്ഥാനത്ത് ആദ്യമായി പൊതുസുരക്ഷ വർധിപ്പിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കാനൊരുങ്ങി പോലീസ്. ആധുനികവൽക്കരണ പദ്ധതിയുടെ ഭാഗമായി 80-100 തദ്ദേശീയ ഡ്രോണുകൾക്കായി 4 കോടി രൂപ ചെലവിൽ ടെൻഡർ ക്ഷണിക്കാനുള്ള ശ്രമത്തിലാണ് പോലീസ് എന്ന് കമ്മ്യൂണിക്കേഷൻ, ലോജിസ്റ്റിക്‌സ് ആൻഡ് മോഡേണൈസേഷൻ (സിഎൽഎം) അഡീഷണൽ ഡയറക്ടർ ജനറൽ എസ്. മുരുകൻ പറഞ്ഞു.

പൊതു സുരക്ഷ മെച്ചപ്പെടുത്തൽ, രക്ഷാപ്രവർത്തനം, നിയമവിരുദ്ധവും ദേശവിരുദ്ധവുമായ കാര്യങ്ങളിൽ നിരീക്ഷണം തുടങ്ങി വിവിധ പ്രവർത്തനങ്ങളിൽ ഡ്രോണുകൾ ഉപയോഗപ്പെടുത്തും. നിയമ നിർവ്വഹണ പ്രവർത്തനങ്ങളിൽ ഡ്രോണുകളുടെ ഉപയോഗം പുതിയ കാര്യമല്ല. എന്നാൽ കാര്യക്ഷമമായ പോലീസ് നടപടികൾക്കും, പൊതുസുരക്ഷ വർധിപ്പിക്കുന്നതിനുമായി ഡ്രോണുകൾ ഉപയോഗിക്കുന്നത് ഇതാദ്യമാണ്.

ഇൻ്റേണൽ സെക്യൂരിറ്റി ഡിവിഷൻ്റെ (ഐഎസ്ഡി) ഭീകരവിരുദ്ധ ടീമുകൾ (സിസിടി) ഡ്രോണുകൾ ഉപയോഗിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കും. ഇതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പോലീസിന് അനുമതി നൽകിയിട്ടുണ്ട്.

TAGS: BENGALURU | DRONES
SUMMARY: Karnataka police set to get 100 drones

Savre Digital

Recent Posts

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

3 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

4 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

4 hours ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…

5 hours ago

ജെഎൻയു തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും ഇടതു സഖ്യത്തിന് ജയം

ന്യൂഡൽ‌​ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌…

5 hours ago

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

6 hours ago