ബെംഗളൂരു: യാത്രക്കാർക്കു ടിക്കറ്റ് നൽകാതെ ജോലിക്കിടെ 15 മിനിറ്റോളം ഫോണിൽ സംസാരിച്ച ക്ലർക്കിനെ റെയിൽവേ സസ്പെൻഡ് ചെയ്തു. യാദ്ഗിർ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിലെ ക്ലർക്കായ സി.മഹേഷിനെതിരെയാണ് നടപടി.
സ്റ്റേഷനിൽ ടിക്കറ്റെടുക്കുന്നതിനായി നീണ്ട ക്യുവിൽ ആളുകൾ കാത്തുനിൽക്കുന്നതിനിടെ മഹേഷ് ഇതു ശ്രദ്ധിക്കാതെ ഫോണിൽ സംസാരിക്കുകയായിരുന്നു. 15 മിനിറ്റോളം ഫോണിൽ സംസാരിച്ചതിനു ശേഷമാണ് ടിക്കറ്റ് നൽകാൻ മഹേഷ് തയാറായത്. ഇതിനിടെ യാത്രക്കാർ ടിക്കറ്റ് നൽകാൻ ആവശ്യപ്പെടുന്നതും മഹേഷ് ഇതിനു കാര്യമാക്കാതെ ഫോണിൽ സംസാരം തുടരുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. പിന്നാലെയാണ് അന്വേഷണ വിധേയമായി മഹേഷിനെ സസ്പെൻഡ് ചെയ്തത്.
SUMMARY: Karnataka railway clerk suspended after ignoring passengers for 15 minute phone chat.
ബെംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ചുള്ള യാത്ര തിരക്ക് പരിഗണിച്ച് ഈ മാസം 25 മുതൽ ഒക്ടോബർ 7 വരെ കേരളത്തിലെ…
ബെംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബിഎംടിസി ബസിന് തീ പിടിച്ചു മജസ്റ്റിക്കിൽ നിന്നും കാടുഗോടിയിലേക്ക് വരികയായിരുന്നു ബസിനാണ് കഴിഞ്ഞദിവസം പുലർച്ചെ 5.15 ഓടെ…
ഇറ്റാനഗര്‍: യാര്‍ലുങ് സാങ്പോ നദിയില്‍ അണക്കെട്ടിന്റെ പണി ചൈന ആരംഭിച്ചതിനുപിന്നാലെ അരുണാചല്‍പ്രദേശിലെ ദിബാങ്ങില്‍ കൂറ്റന്‍ അണക്കെട്ടിന്റെ ജോലികള്‍ ഇന്ത്യയും തുടങ്ങിയതായി…
ബെംഗളൂരു:കന്നഡ നടൻ ഉപേന്ദ്രയുടെയും ഭാര്യ പ്രിയങ്കാ ഉപേന്ദ്രയുടെയും മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി. ഓണ്‍ലൈനില്‍ ഓർഡർചെയ്ത…
ബെംഗളൂരു: ഉഡുപ്പി ബൈന്ദൂര്‍ താലൂക്കിലെ ദേവരഗദ്ദേയിൽ മലയാളി ടാപ്പിംഗ് തൊഴിലാളി കുത്തേറ്റ് മരിച്ചു. എരുമേലി തുമരംപാറ ശാന്തിപുരം ഇലവുങ്കൽ ബിനു…
ബെംഗളൂരു:ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ 10 പേർ മരണപ്പെട്ട സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക്…