Categories: KARNATAKATOP NEWS

ബന്ദിപ്പുർ വഴിയുള്ള ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കർണാടക

ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതം വഴിയുള്ള ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കർണാടക. നിലവിലുള്ള രാത്രികാല ഗതാഗത നിരോധനത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ ഉടമസ്ഥതയിലുള്ള ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ നിലവിലെ സ്ഥിതി തുടരുമെന്നും കൂടുതൽ ബസുകൾ ഏർപ്പെടുത്തില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ബസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം ആസ്ഥാനമായുള്ള ബൈജു പോൾ മാത്യൂസ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഇടക്കാല അപേക്ഷയുടെ പശ്ചാത്തലത്തിലാണ് കർണാടക സർക്കാരിന്റെ തീരുമാനം. 2009ൽ ബന്ദിപ്പൂരിൽ രാത്രി ഗതാഗതം നിരോധിച്ചതിനുശേഷം, കർണാടകയ്ക്കും കേരളത്തിനും നാല് ബസുകൾ വീതം സർവീസ് നടത്താൻ അനുമതിയുണ്ടായിരുന്നു. എന്നാൽ, അവധി ദിവസങ്ങളിലും മാറ്റും യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് കണക്കിലെടുത്ത് ബസുകളുടെ എണ്ണം എട്ടായി ഉയർത്തണമെന്ന് കേരളം സുപ്രീം കോടതിയിൽ വാദിച്ചു.

എന്നാൽ ബെംഗളൂരുവിൽ വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം ചേർന്ന് തൽസ്ഥിതി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. നിലവിലുള്ള നിയമങ്ങൾ ലഘൂകരിക്കാനോ സംസ്ഥാനങ്ങൾക്കിടയിൽ കൂടുതൽ ബസുകൾ സർവീസ് നടത്താനോ കർണാടകയ്ക്ക് ഉദ്ദേശ്യമില്ലെന്ന് ഗുണ്ടൽപേട്ട്  എംഎൽഎ എച്ച്.എം. ഗണേഷ് പ്രസാദ് വ്യക്തമാക്കി.

TAGS: KARNATAKA | KERALA
SUMMARY: Karnataka rejects Kerala’s plea to allow morebuses to ply through Bandipur at night

Savre Digital

Recent Posts

സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…

27 minutes ago

നോർക്ക കെയർ മെഗ ക്യാമ്പ് 27, 28 തിയ്യതികളിൽ

ബെംഗളൂരു: നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…

43 minutes ago

കേരളസമാജം ദൂരവാണിനഗര്‍ ജൂബിലി കോളേജില്‍ ഓണോത്സവം

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…

1 hour ago

പഹൽഗാം ആക്രമണം; ഭീകരരെ സഹായിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ

ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…

1 hour ago

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം; കെ എം ഷാജഹാനെ ചോദ്യം ചെയ്തു, മെമ്മറി കാര്‍ഡ് പിടിച്ചെടുത്തു

കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…

2 hours ago

മലപ്പുറത്ത് പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ല

മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…

3 hours ago