ബെംഗളൂരു: ഓടുന്നതിനിടെ കർണാടക ആർടിസി ബസിന് തീപിടിച്ചു. ബീദർ ഔറാദ് താലൂക്കിലെ കാപ്പിക്കെരെ ക്രോസിന് സമീപമാണ് അപകടമുണ്ടായത്. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെകെആർടിസി) ബസിനാണ് തീപിടിച്ചത്. ബീദറിൽ നിന്ന് ഔറാദിലേക്ക് പോകുകയായിരുന്നു ബസ്.
ബസിന്റെ പുറകിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട ഡ്രൈവർ ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഉടൻ ബസിന് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ ബസ് പൂർണമായും കത്തിനശിച്ചു. ഫയർ ഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ സാന്ത്പുർ പോലീസ് കേസെടുത്തു.
TAGS: FIRE
SUMMARY: KKRTC bus catches fire due to electrical short circuit, passengers safe
ബെംഗളൂരു: വടക്കന്‍ കർണാടകയിലെ വിജയപുരയിൽ നേരിയ ഭൂചലനമുണ്ടായി. ഇന്നലെ രാവിലെ 7.49-നായിരുന്നു സംഭവം. നാശനഷ്ടമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. റിക്ടർ സ്കെയിലിൽ…
ബെംഗളൂരു: കുടുംബ തർക്കത്തെ തുടർന്ന് യുവാവിനെ ഭാര്യയുടെ കുടുംബാംഗങ്ങൾ മർദിച്ചു കൊലപ്പെടുത്തിയതായി പരാതി. കെജി ഹള്ളിയിലെ എഎംസി റോഡിൽ താമസിക്കുന്ന…
വാഷിങ്ടൺ: അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റ് ഡിക് ചിനി അന്തരിച്ചു. 84 വയസ്സായിരുന്നു. ഇറാഖ് യുദ്ധത്തിന്റെ സൂത്രധാരനെന്നാണ് ഡിക് ചിനി…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയും പ്രഖ്യാപിച്ച് കോൺഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപാണ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.…
ബെംഗളൂരു: ബെംഗളൂരു ധർമ്മാരാം സെന്റ് തോമസ് പള്ളിയിലെ സെന്റ് ക്രിസ്റ്റഫർ അസോസിയേഷൻ സമാഹരിച്ച നോർക്ക ഐ. ഡി കാർഡ്-നോർക്ക കെയർ…
വാരണാസി: ഉത്തർപ്രദേശിൽ വിമാനം . ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ട് മുൻപ് എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച യാത്രക്കാരൻ കസ്റ്റഡിയിൽ.…