കാസറഗോഡ്: കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനാപകടം. അഞ്ചുപേർക്ക് ദാരുണാന്ത്യം. അമിത വേഗത്തില്‍ എത്തിയ കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോയിലും ബസ് ഇടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്നുപേരും ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഉണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്.
മരിച്ചവരില്‍ മൂന്ന് പേർ സ്ത്രീകളാണെന്നാണ് വിവരം. അപകടത്തില്‍ ചിലർക്ക് പരുക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമിത വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചുകയറുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
മംഗലാപുരത്തുനിന്ന് കാസറഗോട്ടേക്ക് വരികയായിരുന്നു ബസ്. ഇതില്‍ എത്ര യാത്രക്കാരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
SUMMARY: Karnataka RTC bus crashes into waiting area in Thalappadi; 5 dead
ബെംഗളൂരു: എയ്ഡഡ് സ്‌കൂളുകളിലേക്ക് 6,000 ഗസ്റ്റ് അധ്യാപകരും സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 12,000 അധ്യാപകരും ഉള്‍പ്പെടെ 18,000 അധ്യാപകരെ നിയമിക്കുന്നതിനുള്ള വിജ്ഞാപനം…
കൊല്ലം: കൊല്ലം നെടുവത്തൂരിൽ കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന്‍ ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.…
ബെംഗളൂരു: ബെംഗളൂരുവില്‍ ഇനി രണ്ട് ദിവസം കൂടി കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ…
പാലക്കാട്: പാലക്കാട് ഒരാള്‍ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കൊടുമ്പ് സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ച കടുത്ത പനിയെ…
കാബൂൾ: അതിർത്തിയിലെ ഏറ്റുമുട്ടലിൽ 58 പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന താലിബാൻ. 30 ലധികം പേര്‍ക്ക് പരുക്കേറ്റതായും താലിബാന്‍…
ബെംഗളൂരു: മാണ്ഡ്യയിലെ കെആര്‍എസ് ഡാമില്‍ വരൂ... ജല സഞ്ചാരത്തിന്റെ വിസ്മയ കാഴ്ചകള്‍ കാണാം. ഡാമില്‍ നടക്കുന്ന പായ് വഞ്ചി തുഴയല്‍…