KARNATAKA

കർണാടക ആർടിസിയില്‍ ലഗേജ് ചാർജ് 15% വര്‍ധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇന്നു മുതല്‍

ബെംഗളൂരു: ബസുകളിൽ ലഗേജ് നിരക്കില്‍ 15% വര്‍ധനവ് വരുത്തി കർണാടക ആർടിസി. 2025 ൽ നടപ്പാക്കിയ ബസ് ടിക്കറ്റ് നിരക്കിന് ആനുപാതികമായാണ് ലഗേജ് ചാർജും കൂട്ടിയത്. കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള അന്തര്‍സംസ്ഥാന ബസുകളിലും വർധന ബാധകമാണ്. യാത്രക്കാർക്ക് 30 കിലോ വരെ ലഗേജ് സൗജന്യമായി കൊണ്ടുപോകാം. ഇതിൽ കൂടുതലുണ്ടെങ്കിൽ ചാർജ് ഈടാക്കും. പുതുക്കിയ നിരക്ക് ഇന്നു പ്രാബല്യത്തിൽ വരും.

സ്റ്റേജുകൾ അടിസ്ഥാനമാക്കിയാണ് ചാർജ് ഈടാക്കുന്നത്. കർണാടക ആർടിസിയിൽ 6 കിലോമീറ്ററാണ് ഒരു സ്റ്റേജായി കണക്കാക്കുന്നത്. ഇതുപ്രകാരമുള്ള ചാർജ് വർധന ഇങ്ങനെ– 1 –5 സ്റ്റേജുകൾ 6 രൂപ, 6–10 സ്റ്റേജുകൾ 12 രൂപ, 11–15 സ്റ്റേജുകൾ 20 രൂപ, 16– 20 സ്റ്റേജുകൾ 25 രൂപ, 21–50 സ്റ്റേജുകൾക്ക് 28 രൂപ മുതൽ 50 രൂപ വരെ, 51 –55 സ്റ്റേജുകൾക്ക് 54 രൂപ, 156–160 സ്റ്റേജുകൾക്ക് 145 രൂപ.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. അന്ന് ലഗേജ് നിരക്ക് കൂട്ടിയിരുന്നില്ല. 2021 ഡിസംബറിലായിരുന്നു അവസാനമായി ലഗേജ് നിരക്ക് വർധിപ്പിച്ചത്.
SUMMARY: Karnataka RTC increases luggage charges by 15%; revised rates effective from today

NEWS DESK

Recent Posts

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

2 minutes ago

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

48 minutes ago

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

2 hours ago

കടുത്ത ചൂട് തുടരുന്നു; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…

2 hours ago

പുസ്തക പ്രകാശനം

ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…

2 hours ago

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…

3 hours ago