ബെംഗളൂരു: കോഴിക്കോട് – കൊല്ലെഗൽ ദേശീയപാതയിലെ (എൻഎച്ച് 766) രാത്രി യാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി കർണാടക. ബന്ദിപ്പൂർ കടുവാസങ്കേതം കൺസർവേറ്റർ ആൻഡ് ഡയറക്ടർ എസ്. പ്രഭാകരൻ ആണ് സത്യവാങ്മൂലം സമർപ്പിച്ചത്.
ഗതാഗതം പൂർണമായും നിരോധിക്കണമെന്നാണ് കർണാടകയുടെ ആവശ്യം. രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള കേസിൽ കക്ഷി ചേരാൻ ബത്തേരി സ്വദേശി പോൾ മാത്യൂസ് സമർപ്പിച്ച ഹർജിയിൽ, കക്ഷികൾക്ക് അയച്ച നോട്ടീസിന് മറുപടിയായാണ് സത്യവാങ്‌മൂലം കർണാടകം നൽകിയത്.
നാഗർഹോള കടുവ സങ്കേതത്തിന്റെ അതിർത്തിയിലൂടെ കടന്നുപോകുന്ന കുട്ട ഗോണിക്കുപ്പ സംസ്ഥാന പാത ബദൽ പാത എന്ന നിലയിൽ 75കോടി ചെലവഴിച്ച് കർണാടക സർക്കാർ നവീകരിച്ചിട്ടുണ്ടെന്നും രാത്രികാലങ്ങളിൽ കൂടുതലായി ഇതു വഴിയാണ് വാഹനങ്ങൾ കടന്നുപോകുന്നതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. ദേശീയ പാത 766 ന് ബദലായി ഇത് കണക്കാക്കി രാത്രിയാത്ര നിരോധനം നിലനിൽക്കുന്ന എൻ. എച്ച് 766 പൂർണമായും അടിച്ചിടാമെന്നാണ് ഡയറക്ടർ ആവശ്യപ്പെട്ടത്.
ദേശീയ പാത 766ൽ ചിക്ക ബർഗി വളളുവാടി ബദൽപാത, എലവേറ്റഡ് പാത, തുരങ്ക പാത എന്നീ നിർദ്ദേശങ്ങൾ ഉയർന്നതായും അതിനാലാണ് സ്റ്റേറ്റ് ഹൈവേ 88 ബദൽ പാതയായി നവീകരിച്ചതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
TAGS: BENGALURU | BANDIPUR TRAVEL BAN
SUMMARY: Karnataka seeks full time travel ban in national highway 766
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…