ബെംഗളൂരു: കർണാടക കായികമേളയ്ക്ക് (ക്രീഡാകൂട്ട) ജനുവരി 17ന് തുടക്കമാകും. യുവജന ശാക്തീകരണ – കായിക വകുപ്പും, കർണാടക ഒളിമ്പിക് അസോസിയേഷൻ, ജില്ലാ ഭരണകൂടങ്ങളും ചേർന്നാണ് കായിക മത്സരങ്ങൾ നടത്തുന്നത്. 17 മുതൽ 23 വരെ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിൽ മത്സരങ്ങൾ നടക്കും.
17-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി സിദ്ധാരാമയ്യ മംഗള സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യും. ഇരുജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 3,000-ലേറെ കായികതാരങ്ങൾ മാറ്റുരയ്ക്കും. ഹോക്കി, കബഡി, ജൂഡോ, ആർച്ചറി, ടേബിൾ ടെന്നിസ്, ബോക്സിങ്, സൈക്കിളിങ്, ഗുസ്തി, കയാക്കിങ്, ലോൺ ടെന്നിസ് തുടങ്ങി 24 മത്സരങ്ങളുണ്ടാകും. എല്ലാ വിഭാഗങ്ങളിലും പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേക വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും.
വോളിബോൾ, ബാസ്കറ്റ്ബോൾ, നീന്തൽ മത്സരങ്ങൾ ദക്ഷിണ കന്നഡയിലും, കയാക്കിംഗ്, കനോയിംഗ് തുടങ്ങിയ മത്സരങ്ങൾ ബ്രഹ്മവാരയിലെ സുവർണ നദിയിലും, അമ്പെയ്ത്ത് മണിപ്പാലിലെ എംജെസി ഗ്രൗണ്ടിലുമായി നടക്കും.
മണിപ്പാലിലെ മരീന സ്പോർട്സ് കോംപ്ലക്സിൽ ലോൺ ടെന്നീസ്, ടേബിൾ ടെന്നീസ് മത്സരങ്ങൾ നടക്കും. 23 ന് ഉഡുപ്പിയിൽ നടക്കുന്ന സമാപന ചടങ്ങിൽ ഗവർണർ തവർചന്ദ് ഗെലോട്ട് ആഭ്യന്തരമന്ത്രി ജി. പരമേശ്വർ എന്നിവർ വിജയികൾക്ക് മെഡലുകൾ സമ്മാനിക്കും.
TAGS: KARNATAKA | SPORTS MEET
SUMMARY: Karnataka Kreedakoota to begin by 17
ചെന്നൈ: തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു. കഴിഞ്ഞ ആഴ്ച വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ…
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യോഗ പരിശീലകനെ ആർആർ നഗർ പോലീസ് അറസ്റ്റ് ചെയ്തു. രാജരാജേശ്വരി നഗറിലെ…
അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ഓഹരി വിപണി തട്ടിപ്പ് ആരോപണങ്ങൾ സെബി തള്ളി. അന്വേഷണത്തിൽ കൃത്രിമങ്ങളോ ഇൻസൈഡ് ട്രേഡിങ്ങോ കണ്ടെത്താനായില്ലെന്ന്…
ബെംഗളൂരു: കർണാടകയിലെ എട്ട് ജില്ലകളിൽ നാളെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉഡുപ്പി, ഉത്തര കന്നഡ,…
റാഞ്ചി: ജാർഖണ്ഡിലെ ലത്തേഹർ ജില്ലയിലെ പ്രാദേശിക ഭക്ഷ്യമേളയിൽ നിന്ന് ഭക്ഷണം കഴിച്ച 35 കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യമേളയിലെ സ്റ്റാളിൽനിന്ന് ചൗമീൻ…
ബെംഗളൂരു: എഐകെഎംസിസി-എസ്ടിസിഎച്ച് സ്നേഹ സംഗമം ശിഹാബ് തങ്ങൾ സെന്ററിൽ നടന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറി…