Categories: TOP NEWS

കർണാടക എസ്എസ്എൽസി; തിളക്കമാര്‍ന്ന ജയം നേടി മലയാളി സ്കൂളുകൾ

ബെംഗളൂരു : കർണാടക എസ്എസ്എൽസി പരീക്ഷാഫലം പുറത്ത് വന്നപ്പോള്‍ തിളക്കമാര്‍ന്ന ജയം സ്വന്തമാക്കി ബെംഗളൂരുവിലെ മലയാളി സ്കൂളുകൾ.

ജാലഹള്ളി അയ്യപ്പ എജുക്കേഷൻ സെന്റർ ആൻഡ് പിയു കോളേജ്

ജാലഹള്ളി അയ്യപ്പ എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ ദാസറഹള്ളി അയ്യപ്പ എജുക്കേഷൻ സെന്റർ ആൻഡ് പിയു കോളേജിന് മികച്ച വിജയം. ആർ. വരുൺ ഗൗഡ (97.12 ശതമാനം) ഒന്നാം സ്ഥാനവും അറ്റ്‌ലിൻ ജോമോൻ (96.80) രണ്ടാം സ്ഥാനവും പി.ഡി. വേദാന്ത് (95.36) മൂന്നാം സ്ഥാനവും നേടി. 24 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ സ്വന്തമാക്കി.

കേരളസമാജം ദൂരവാണിനഗര്‍ വിജിനപുര ജൂബിലി സ്കൂള്‍

കേരളസമാജം ദൂരവാണിനഗറിന് കീഴിലെ വിജിനപുര ജൂബിലി സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ 89.07% വിജയം. എൻ. നിത്യശ്രീ (99.04 ശതമാനം), എച്ച്.എസ്. റിതിക (97.44), ജി. കഷിക (95.68) എന്നിവരാണ് സ്കൂൾ ടോപ്പർമാർ. 119 വിദ്യാർഥികൾ പരീക്ഷഎഴുതിയതിൽ ഒൻപത് എ പ്ലസ്, 20 എ, 24 ബി പ്ലസ്, 31 ബി, 20 സി പ്ലസ്, രണ്ട് സി എന്നിങ്ങനെ ഗ്രേഡുകൾ ലഭിച്ചു.

കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റ് ഇന്ദിരാ നഗർ ഹൈസ്കൂൾ

കൈരളി നികേതൻ എജുക്കേഷൻ ട്രസ്റ്റിന് കീഴിലെ ഇന്ദിരാ നഗർ ഹൈസ്കൂൾ 90. 06% വിജയം സ്വന്തമാക്കി. 161 പേർ പരീക്ഷ എഴുതിയതിൽ 26 പേർക്ക് ഡിസ്റ്റിങ്ഷനും 88 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. കെ.ആര്‍ ദീപ്തി  (96.96%) സംയുക്ത എസ് പൊന്നൻ (95.84%) എന്നിവർക്ക് ആദ്യ രണ്ട് സ്ഥാനങ്ങൾ ലഭിച്ചു.

ഇത്തവണത്തെ കർണാടക എസ്എസ്എൽസി പരീക്ഷയില്‍ 66.14 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 8,42,173 വിദ്യാർഥികളിൽ 5,24,984 പേർ വിജയിച്ചു. വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പയാണ് ഫലംപ്രഖ്യാപിച്ചത്. ദക്ഷിണ കന്നഡ ജില്ലയാണ് വിജയശതമാനത്തിൽ മുന്നിൽ. 91.12 ശതമാനം. ഉഡുപ്പി ജില്ല 89.96 ശതമാനം വിദ്യാർഥികളെ വിജയിപ്പിച്ച് രണ്ടാംസ്ഥാനത്തെത്തി. 83.19 ശതമാനവുമായി ഉത്തര കന്നഡയ്ക്കാണ് മൂന്നാംസ്ഥാനം. 42.43 ശതമാനം വിജയവുമായി കലബുർഗി ആണ് അവസാന സ്ഥാനത്ത്. അതേസമയം പരാജയപ്പെട്ടവർക്ക് ഉള്ള സേ പരീക്ഷ മെയ് 26 മുതൽ ജൂൺ 2 വരെ നടക്കും.
<br>
TAGS : SSLC RESULT KARNATAKA
SUMMARY : Karnataka SSLC; Malayali schools win with good results

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

7 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

7 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

8 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

8 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

9 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

9 hours ago