ബെംഗളൂരു : 2019-ലെ കര്‍ണാടക സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘പൈല്‍വാന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ച സുദീപിന് മികച്ചനടനുള്ള പുരസ്‌കാരം ലഭിച്ചു. അനുപമ ഗൗഡയാണ് മികച്ച നടി (ചിത്രം: ത്രയംബകം).
പി. ശേഷാദ്രി സംവിധാനംചെയ്ത ‘മോഹന്‍ദാസ്’ ആണ് മികച്ചചിത്രം. ഡാര്‍ലിങ് കൃഷ്ണ സംവിധാനംചെയ്ത ‘ലൗ മോക്ക്ടെയില്‍’ രണ്ടാമത്തെ മികച്ചചിത്രത്തിനുള്ള പുരസ്‌കാരം നേടി.സഹനടന്‍: തബല നാനി (കെമിസ്ട്രി ഓഫ് കരിയപ്പ), സഹനടി: അനൂഷ കൃഷ്ണ (ബ്രാഹ്‌മി), ജനപ്രിയ വിനോദ ചിത്രമായി ഇന്ത്യ V/S ഇംഗ്ലണ്ടും. മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള പുരസ്‌കാരം എല്ലി ആദൂദു നാവു എല്ലി ആദൂദു എന്ന ചിത്രത്തിനും ലഭിച്ചു. എന്‍ നാഗേഷിന്റെ ‘ഗോപാല്‍ ഗാന്ധി’ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡും നേടി.
വി. ഹരികൃഷ്ണയാണ് മികച്ച സംഗീത സംവിധായകന്‍. ലവ് മോക്ക്ടെയിലിലെ ഗാനത്തിന് രഘു ദീക്ഷിത് മികച്ച പിന്നണി ഗായകനായും ഡോ. രാഗഭൈരവിയിലെ ആലാപനത്തിന് ജയദേവി ജിംഗമ ഷെട്ടി മികച്ച പിന്നണി ഗായികയായും തിരഞ്ഞെടുത്തു.
180 സിനിമകള്‍ ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിച്ചിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം, 2019 മുതലുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നില്ല.
<BR>
TAGS : KARNATAKA STATE FILM AWARDS
SUMMARY : Karnataka State Film Award; Kichha Sudeep is the best actor, Anupama Gowda is the actress
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയങ്ങളിൽ മാറ്റമുണ്ട്. ട്രാക്കിൽ…
ബെംഗളൂരു: കെഎന്‍എസ്എസ് ജയനഗര്‍ കരയോഗം കുടുംബസംഗമം ഓഗസ്‌റ് 3 ന് ബിലേക്കഹള്ളി വിജയ ബാങ്ക് ലേ ഔട്ടിനടുത്തുള്ള സിരി കണ്‍വെന്‍ഷന്‍…
ബെംഗളൂരു: കാസറഗോഡ് മാലോം പറമ്പ വള്ളിക്കടവിൽ പരേതനായ പാറശ്ശേരിൽ അബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ അബ്രഹാം (102) ബെംഗളൂരുവിൽ അന്തരിച്ചു. ടി.…
ബെംഗളൂരു: ചിക്കമഗളൂരുവിൽ മദ്യം നൽകാൻ പണം നൽകാത്തതിനു മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ആൽദൂരിലെ…
ബെംഗളൂരു: തൃശൂർ വടക്കാഞ്ചേരി കളത്തുംപടിക്കൽ പരേതനായ രാമൻ എഴുത്തച്ഛൻ്റെ ഭാര്യ നാരായണി (91) ബെംഗളൂരുവിൽ അന്തരിച്ചു. ജയനഗർ തിലക് നഗർ,…
ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ മേൽപാലത്തിലെ നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ലൂപ് ഉടൻ യാത്രക്കാർക്കു…