Categories: LATEST NEWS

കര്‍ണാടക സംസ്ഥാന യുവജനോത്സവം സമാപിച്ചു

ബെംഗളൂരു : കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ കർണാടകയിലെ മലയാളി യുവാക്കള്‍ക്കായി ബെംഗളൂരുവില്‍ സംഘടിപ്പിച്ച യുവജനോത്സവം സമാപിച്ചു. ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടന്ന മത്സരങ്ങള്‍ നഗരത്തിലെ കലാ ആസ്വാദകര്‍ക്ക് ഒരു പുത്തന്‍ അനുഭവമായി. . അഞ്ച് മുതൽ 18 വയസ്സു വരെ പ്രായമുള്ളവരാണ് സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ മൂന്നുവിഭാഗങ്ങളിലായി മാറ്റുരച്ചത്. 18 മത്സരയിനങ്ങളുണ്ടായിരുന്നു.

വ്യക്തിഗത മത്സരങ്ങളിൽ ലഭിച്ച പോയിന്റുകളുടെ അടിസ്ഥാനത്തിൽ ജൂനിയർ വിഭാഗത്തിൽ ഇഷിതാ നായർ, സീനിയർ വിഭാഗത്തിൽ രുദ്ര കെ. നായർ എന്നിവരെ കലാതിലകങ്ങളായി തിരഞ്ഞെടുത്തു

സമാപനസമ്മേളനത്തിൽ കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി റജികുമാർ, ജോയിന്റ് സെക്രട്ടറി ഒ.കെ. അനിൽ കുമാർ ,സാംസ്കാരിക വിഭാഗം സെക്രട്ടറി വി. മുരളീധരൻ, അസിസ്റ്റന്റ്‌ സെക്രട്ടറി വി.എൽ. ജോസഫ്, കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥൻ, സെക്രട്ടറി ജെയ്‌ജോ ജോസഫ്, ജി. ഹരികുമാർ, കെ. വിനേഷ്, സുജിത്, ജേക്കബ് വർഗീസ്, ജോർജ് തോമസ്, രാജീവൻ, വനിതാ വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ, ദിവ്യ മുരളി, രമ്യാ ഹരികുമാർ, സുധാ സുധീർ, ശോഭനാ പുഷ്പരാജ്, ഷൈമാ രമേഷ്, അനു അനിൽ, ലക്ഷ്മി ഹരികുമാർ, ലേഖാ വിനോദ്, വിധികർത്താക്കളായ കലാമണ്ഡലം അജിത, ആർ.എൽ.വി. അഖില, ഷർമിളാ വിനയ് എന്നിവർ പങ്കെടുത്തു.

വിജയികൾ- ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ എന്ന ക്രമത്തിൽ

സബ് ജൂനിയർ:
ഭരതനാട്യം-അദിതി വിനോദ് പുള്ളിക്കുത്ത്, ഹരിണി എൻ. രാജു ,സാറ മനു, അദ്വിക ശ്രീവാസ്തവ (ഇരുവർക്കും മൂന്നാം സ്ഥാനം)
ശാസ്ത്രീയസംഗീതം-ആന്യ വിജയകൃഷ്ണൻ, അഭിരാം അരുൺ
ലളിതഗാനം-ആന്യ വിജയകൃഷ്ണൻ, അഭിരാം അരുൺ, മേധാ എസ്.
നാടൻപാട്ട്-ആന്യ വിജയകൃഷ്ണൻ, അഹമ്മദ്, ആർ. അനിക
പദ്യംചൊല്ലൽ-ആന്യ വിജയകൃഷ്ണൻ, അഭിരാം അരുൺ, മേധാ എസ്.

ജൂനിയർ:
ഭരതനാട്യം-സ്മൃതി കൃഷ്ണകുമാർ, അദിതി പ്രദീപ്, ഇഷിതാ നായർ, വേദികാ വെങ്കട്ട്കു
ച്ചുപ്പുടി-ഇഷിതാനായർ, ആതിര ബി. മേനോൻ, സ്മൃതി കൃഷ്ണകുമാർ, അദിതി പ്രദീപ് (ഇരുവരും മൂന്നാംസ്ഥാനം)
മോഹിനിയാട്ടം-അദിതി പ്രദീപ്, ഇഷിതാനായർ, ആതിര ബി. മേനോൻ
നാടോടി നൃത്തം-ഇഷിതാ നായർ, ഐഷാനി അനുമോദ്, ഫിയോന സാറ ജോർജ് (ഇരുവരും രണ്ടാം സ്ഥാനം),
അനീറ്റ ജോജോ, മിഷേൽ തോമസ്, സ്മൃതി കൃഷ്ണകുമാർ (മൂവരും മൂന്നാം സ്ഥാനം)
ശാസ്ത്രീയസംഗീതം-സർവേഷ് വി. ഷേണോയ്, കെ. ആദ്യാ മനോജ്, പ്രണവി എ.പി., ജിയന്ന മരിയ അരുൺ (ഇരുവരും മൂന്നാംസ്ഥാനം), ലളിതഗാനം- പ്രണവി, ജിയന്ന മരിയ അരുൺ, സർവേഷ് വി. ഷേണോയ് (ഇരുവരും രണ്ടാംസ്ഥാനം),അലക്സിസ് അരുൺ , മാപ്പിളപ്പാട്ട്-ജിയന്ന മരിയ അരുൺ, മുഹമ്മദ് ഹസൻ, കെ. ആദ്യ മനോജ് (ഇരുവരും രണ്ടാംസ്ഥാനം), അലക്സിസ് അരുൺ, കെ.പി. അദിതി (ഇരുവരും മൂന്നാംസ്ഥാനം)

നാടൻപാട്ട്-ജിയന്ന മരിയ അരുൺ, കെ. ആദ്യ മനോജ്, സർവേശ് കെ. ഷേണോയ്, കെ.പി. അദിതി (ഇരുവരും മൂന്നാംസ്ഥാനം) പദ്യം ചൊല്ലൽ-ശ്രദ്ധ ദീപക്, മുഹമ്മദ് ഹസൻ, കെ. ആദ്യ മനോജ് (ഇരുവരും രണ്ടാംസ്ഥാനം), അഭിനവ് വിനോദ്

മോണോ ആക്ട്- ഇഷിതാ നായർ, അനീറ്റ ജോജോ, ആതിര ബി. മേനോൻ , പ്രസംഗം-അനീറ്റ ജോജോ, ഭദ്രാ സുരേന്ദ്രൻ

സീനിയർ:
ഭരതനാട്യം-രുദ്ര കെ. നായർ, അനിന്ദിതാമേനോൻ, കെ. മാളവിക
മോഹിനിയാട്ടം-രുദ്ര കെ. നായർ, അനഘാനായർ, അനിന്ദിതാ മേനോൻ ,ലളിതഗാനം-റിയ സജിത്ത്, രുദ്ര കെ. നായർ, നാടൻപാട്ട്-രുദ്ര കെ. നായർ, റിയ സജിത്ത്
പദ്യം ചൊല്ലൽ-രുദ്ര കെ. നായർ, നന്ദിതാ വിനോദ്.
SUMMARY: Karnataka State Youth Festival concludes

NEWS DESK

Recent Posts

ഹിമാചൽപ്രദേശിൽ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം

ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…

6 hours ago

മൈസൂരുവിൽ ഓട്ടോ നിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…

6 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ്‌ ഉടമയായിരുന്നു. ഭാര്യ: രാമപുരം…

6 hours ago

കു​ന്നം​കു​ള​ത്ത് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബിഎംഡബ്ല്യു കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

തൃ​ശൂ​ർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…

7 hours ago

തന്ത്രി കണ്ഠരര് രാജീവര് റിമാൻഡിൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ അ​റ​സ്റ്റ‌ി​ലാ​യ ത​ന്ത്രി ക​ണ്ഠ‌​ര​ര് രാ​ജീ​വ​രെ റി​മാ​ൻ​ഡു ചെ​യ്തു. കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ്…

7 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…

8 hours ago