ബെംഗളൂരു: സംസ്ഥാനത്ത് പുതിയ ജാതി സർവേ നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 7 വരെയാകും സാമൂഹിക, വിദ്യാഭ്യാസ സർവേ നടത്തുക. സർവേ പൂർത്തിയാക്കി ഒക്ടോബർ അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കാൻ പിന്നാക്ക സമുദായ കമ്മിഷനു മുഖ്യമന്ത്രി നിർദേശം നൽകി.
സംസ്ഥാനത്തെ 7 കോടി ജനങ്ങളുടെ സാമൂഹിക, സാമ്പത്തിക സ്ഥിതി തിരിച്ചറിയാനാണ് സർവേയിലൂടെ ലക്ഷ്യമിടുന്നത്. ജാതി വിവേചനം ഒഴിവാക്കാനാണ് സർവേയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
നേരത്തേ കാന്തരാജു കമ്മിഷൻ നടത്തിയ ജാതിസർവേ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിരുന്നു. എന്നാൽ സർവേ അശാസ്ത്രീയമാണെന്ന വിമർശനം ചില സമുദായങ്ങൾ ഉന്നയിച്ചിരുന്നു. ഇതോടെയാണ് പുതിയ സർവേ നടത്താൻ മന്ത്രിസഭ തീരുമാനിച്ചത്.
SUMMARY: Karnataka to conduct fresh caste census from September 22, CM Siddaramaiah says.
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളയില്‍ നിർണായക രേഖകള്‍ പിടിച്ചെടുത്ത് എസ്‌ഐടി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. ഉണ്ണികൃഷ്ണൻ…
കൽപ്പറ്റ: വയനാട് പാൽച്ചുരം റോഡിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് സ്വദേശിയും ലോറി ഡ്രൈവറുമായ…
ബെംഗളൂരു: പ്രവാസി മലയാളികൾ കേരളത്തിന് നൽകുന്ന കരുത്ത് വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രളയ കാലത്തും കോവിഡ് സമയത്തും പ്രവാസി മലയാളിൽ നൽകിയ…
ബെംഗളൂരു: ബാനസവാഡി അയ്യപ്പക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. നവംബർ രണ്ടുവരെ രാവിലെ ആറുമുതൽ വൈകീട്ട് ഏഴുവരെയാണ് ചടങ്ങുകൾ നടക്കുന്നത്. വാസുദേവൻ…
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്…
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാൻ–പാക്കിസ്ഥാൻ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെയായിരുന്നു ഏറ്റുമുട്ടൽ. 25 ഭീകരരെ വധിച്ചതായും തങ്ങളുടെ അഞ്ചു സൈനികർ…