ബെംഗളൂരു: ക്ഷേത്രങ്ങളിലെ ഫണ്ട് ഓഡിറ്റ് നടത്താൻ മുസ്‌റായി വകുപ്പിന് നിർദേശം നൽകി സംസ്ഥാന സർക്കാർ. ഹിന്ദു ക്ഷേത്രങ്ങളുടെ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടർന്നാണ് നടപടി. വകുപ്പിന് കീഴിലുള്ള എ, ബി കാറ്റഗറി ക്ഷേത്രങ്ങളുടെ പൊതു ഓഡിറ്റ് നടത്തുമെന്നും, ഇതിന്റെ റിപ്പോർട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
എല്ലാ ക്ഷേത്രങ്ങളുടെയും ഭരണസമിതികളോട് അവയുടെ വരവ്, പരിപാലനച്ചെലവ്, മറ്റ് സംഭാവനകൾ എന്നിവയുടെ വിശദാംശങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെടും. സി കാറ്റഗറിയിലെ ചെറിയ ക്ഷേത്രങ്ങളുടെ ഓഡിറ്റ് റിപ്പോർട്ടുകൾ പരസ്യപ്പെടുത്തില്ല. സംസ്ഥാനത്തെ 34,563 ക്ഷേത്രങ്ങളിൽ വരുമാനത്തിൻ്റെ ഭൂരിഭാഗവും 207 എ, 139 ബി വിഭാഗങ്ങളിൽ നിന്നാണ്.
ബിജെപിയിൽ നിന്നുള്ള എംഎൽസി എൻ. രവി കുമാർ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു, എന്നാൽ സ്വത്ത് വകമാറ്റത്തിൽ ഭൂരിഭാഗവും സി കാറ്റഗറി ക്ഷേത്രങ്ങളിലാണെന്ന് അദ്ദേഹം ആരോപിച്ചു. 2003ൽ സംസ്ഥാന ധാർമിക പരിഷത്ത് നിയമം നടപ്പാക്കിയതു മുതൽ ഒരു ക്ഷേത്രത്തിൽ നിന്നുള്ള പണം മറ്റൊരു ക്ഷേത്രത്തിൻ്റെ വികസനത്തിന് ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
TAGS: BENGALURU | TEMPLE AUDIT
SUMMARY: Karnataka Govt instructs officials to conduct temple audit soon
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ അവസാനവട്ട ചര്‍ച്ചകള്‍ ഇന്നും തുടരും. ദയാധനം നല്‍കി…
കോഴിക്കോട്: സംസ്ഥാനത്ത് നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അനാവശ്യ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ അടുത്ത അഞ്ച്…
ബെംഗളൂരു: കോൺഗ്രസ് എംഎൽഎമാരുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ ആരംഭിച്ച് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല.…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ നടക്കും. സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ,…
ഫ്ലോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ വാസം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ലയും സംഘവും…