ബെംഗളൂരു: ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാനൊരുങ്ങി കർണാടക. കഴിഞ്ഞ ദിവസം നല്കിയ സത്യവാങ്മൂലത്തില്‍ സാങ്കേതിക പിഴവുകള്‍ ഉണ്ടായതിന് പിന്നാലെയാണ് തീരുമാനമെന്ന് വനം വകുപ്പ് മന്ത്രി ഈശ്വർ ഖന്ധ്രെ അറിയിച്ചു. മാര്‍ച്ച് 21 ന് നല്കിയ സത്യവാങ്മൂലത്തിലാണ് സാങ്കേതികമായി ചില തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി രജിസ്റ്റാര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ദേശീയ പാത 766 നവീകരിക്കുന്നതിന് പകരം നഗര്‍ഹോളെ വന്യജീവി സങ്കേതത്തിന് സമീപത്തൂടെയുള്ള കുട്ട – മാനന്തവാടി റോഡ് നവീകരിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം നല്കിയ സത്യവാങ്മൂലത്തില്‍ സംസ്ഥാനം അറിയിച്ചിരുന്നു. ഈ റോഡ് പൂര്‍ണതോതില്‍ നവീകരിക്കുന്നതോടെ ദേശീയ പാത 766 പൂര്‍ണമായും അടച്ചിടാമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
കേരള അതിര്‍ത്തി മുതല്‍ ഗുണ്ടല്‍പേട്ടിലെ മദൂര്‍ വരെ 19.5 കിലോമീറ്ററിലാണ് നിലവിൽ രാത്രി യാത്ര നിരോധനമുള്ളത്. 2009 മേയ് 27 നാണ് ദേശീയ പാത 766 ല്‍ ബന്ദീപ്പൂര് വനമേഖലയില്‍ രാത്രി യാത്ര നിരോധിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
TAGS: KARNATAKA | BANDIPUR TRAVEL BAN
SUMMARY: Bandipur traffic curbs, State to file revised affidavit before SC
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…