ബെംഗളൂരു: കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ മെയ് പകുതിയോടെ പൂർണമായും നിരോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. പുതിയ നിയമനിർദേശം രൂപീകരിക്കുന്നത് വരെ സംസ്ഥാനത്ത് ബൈക്ക് ടാക്സി സർവീസ് അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ 25ന്, ഉബർ ഇന്ത്യ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ്, റോപ്പൻ ട്രാൻസ്പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് (റാപ്പിഡോ), എഎൻഐ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (ഒഎൽഎ) എന്നിവയുടെ ബൈക്ക് ടാക്സി പ്രവർത്തനങ്ങൾ നിർത്തലാക്കാൻ മന്ത്രി വകുപ്പ് സെക്രട്ടറി എൻ.വി. പ്രസാദിനും ഗതാഗത, റോഡ് സുരക്ഷാ കമ്മീഷണർ യോഗേഷ് എ.എമ്മിനും നിർദ്ദേശം നൽകിയിരുന്നു. കർണാടക ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.
മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 93 പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങളും ആവശ്യമായ നിയമങ്ങളും സർക്കാർ ഇറക്കുന്നതുവരെ കർണാടകയിൽ ബൈക്ക് ടാക്സി സർവീസുകൾ നിർത്തിവെക്കണമെന്ന് ഏപ്രിൽ രണ്ടിന് കർണാടക ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ആറ് ആഴ്ചയ്ക്കുള്ളിൽ എല്ലാ ബൈക്ക് ടാക്സി സർവീസുകളും നിർത്തലാക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ഗതാഗത വകുപ്പിനോടും കോടതി നിർദേശിക്കുകയായിരുന്നു. നിശ്ചിത കാലയളവിനുള്ളിൽ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ജസ്റ്റിസ് ബി.എം.ശ്യാം പ്രസാദിന്റെ ബെഞ്ച് റാപ്പിഡോ യൂബർ, ഒല തുടങ്ങിയ ബൈക്ക് ടാക്സി അഗ്രഗേറ്റർമാരോടും ആവശ്യപ്പെട്ടിരുന്നു.
TAGS: KARNATAKA | BIKE TAXI
SUMMARY: Karnataka sets mid-May deadline to enforce bike taxi ban
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…