ബെംഗളൂരു: നാളികേര ഉത്പാദനത്തിൽ കേരളത്തെ മറികടന്ന് ഒന്നാമതെത്തി കർണാടക. 2016 മുതൽ കർണാടകയാണ് ഏറ്റവും കൂടുതൽ നാളികേരം ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര നാളികേര വികസന ബോർഡിന്റെ (സിഡിബി) കണക്കനുസരിച്ച് 2022-2023 ൽ കർണാടക ഉത്പാദിപ്പിച്ചത് 595 കോടി തേങ്ങയാണ്. 563 കോടിയുമായി കേരളം തൊട്ടുപിന്നിലുണ്ട്. 2021-22 കാലയളവിൽ കേരളം 552 കോടിയും കർണാടക 518 കോടിയുമായിരുന്നു നാളികേര ഉത്പാദനം.
എന്നാൽ 2023 -24ലെ ആദ്യ രണ്ട് പാദങ്ങളിലെ സിഡിബിയുടെ താൽക്കാലിക എസ്റ്റിമേറ്റ് പ്രകാരം, നാളികേര ഉത്പാദനത്തിൽ 726 കോടിയുമായി കർണാടക ഒന്നാം സ്ഥാനത്തെത്തിയപ്പോൾ തമിഴ്നാടാണ് (578 കോടി) രണ്ടാം സ്ഥാനത്ത്. 564 കോടിയുമായി കേരളം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യയുടെ നാളികേര ഉത്പാദനത്തിന്റെ 28.5 ശതമാനവും കർണാടകയാണ് സംഭാവന ചെയ്യുന്നത്.
TAGS: KARNATAKA | COCONUT
SUMMARY: Karnataka leads in Coconut production, kerala third
ന്യൂഡൽഹി: ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെഎംഎം പാർട്ടിയുടെ മുതിർന്ന നേതാവുമായ ഷിബു സോറൻ (81) അന്തരിച്ചു. മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റ…
ബെംഗളൂരു: ശിവമൊഗ്ഗ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ടിരുന്ന…
കെന്നിങ്ടൺ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് അഞ്ചാം ദിവസത്തെ കളി അവശേഷിക്കുമ്പോൾ 35 റൺസാണ്…
ചെന്നൈ: ദേശീയ ചലച്ചിത്ര പുരസ്‌കാര നിർണയത്തിനെതിരെ ആഞ്ഞടിച്ച് നടി ഉർവശി. വിജയരാഘവനെ മികച്ച സഹനടനായും തന്നെ മികച്ച സഹനടിയായും തിരഞ്ഞെടുത്തിന്റെ…
കോട്ടയം: സിസി ടിവി ശരിയാക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മുരിക്കുംപുഴ ചൂരക്കാട്ട് സി എൻ അർജുൻ(34) ആണ് മരിച്ചത്. ഇന്നലെ…
ബെംഗളൂരു: നഗരത്തിൽ വർധിക്കുന്ന ലഹരിമരുന്ന് വ്യാപനം തടയാൻ ആന്റി നാർകോട്ടിക് ടാസ്ക് ഫോഴ്സിനു കർണാടക സർക്കാർ രൂപം നൽകി. പോലീസ്…