ബെംഗളൂരു: ശിവമൊഗ്ഗയിൽ പ്രേതബാധ ആരോപിച്ച് 55 വയസ്സുകാരിയെ തല്ലിക്കൊന്ന സംഭവത്തിൽ മകൻ ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗീതമ്മ(55) ആണ് മരിച്ചത്. ഇവരുടെ ദേഹത്ത് ബാധ കേറിയിട്ടുണ്ടെന്ന് ആരോപിച്ച മകൻ സഞ്ജയ് പൂജ ചെയ്യാൻ ആശ എന്ന സ്ത്രീയെ സമീപിച്ചു. തുടർന്ന് ആശയും ഭർത്താവ് സന്തോഷും ബാധ ഒഴിപ്പിക്കാൻ ഗീതമ്മയുടെ വീട്ടിലെത്തി. പിന്നാലെ പൂജാ കർമങ്ങളെന്ന പേരിൽ മർദനം തുടങ്ങി. വടി കൊണ്ട് ആവർത്തിച്ചു മർദിച്ചു, നിലത്ത് വലിച്ചിഴയ്ക്കുകയും തലയിൽ ഉൾപ്പെടെ അടിക്കുകയും ചെയ്തു. രാത്രി 9.30ഓടെ ആരംഭിച്ച മർദനം പുലർച്ചെ ഒരു മണി വരെ തുടർന്നു. തുടർച്ചയായ മർദനത്തിനൊടുവിൽ ഗീതമ്മ മരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
SUMMARY: Woman dies after “exorcism” beating in shivamogga
റാഞ്ചി: 15 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. കൊലയ്ക്കുശേഷം ഭാര്യയുടെ മരണം റോഡപകടത്തിലൂടെയാണെന്ന്…
അട്ടപ്പാടി: അഗളി സത്യക്കല്ലുമലയുടെ താഴ്‌വാരത്ത് വന്‍ കഞ്ചാവ് വേട്ട. 60 സെന്റ് സ്ഥലത്ത് വളര്‍ത്തിയ പതിനായിരത്തോളം കഞ്ചാവ് ചെടികളാണ് കേരള…
ബെംഗളൂരു: ഇടപാടുകാരില്‍ നിന്നും പണയമായി വാങ്ങുന്ന സ്വര്‍ണം മറിച്ചു വിറ്റ് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ രണ്ട് മലയാളികളെ ബെംഗളൂരു പോലീസ്…
ബെംഗളൂരു: ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാതിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്കുൾപ്പെടെ അധിക സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 17 നും…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്നും നാളെയും മധ്യ-തെക്കന്‍ ജില്ലകളില്‍ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. തിരുവനന്തപുരം,…
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വ്യാപക പരിശോധന. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ…