ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ മൂത്ത മകന്‍ എം.കെ മുത്തു (77) അന്തരിച്ചു. ഏറെക്കാലമായി അസുഖ ബാധിതനായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. കരുണാനിധിയുടെ ആദ്യഭാര്യ പദ്മാവതിയിലുണ്ടായ മകനാണ് എം.കെ മുത്തു. മുത്തുവേല്‍ കരുണാനിധി മുത്തുവെന്നാണ് മുഴുവന്‍ പേര്. അദ്ദേഹത്തിന്റെ അമ്മയുടെ അച്ഛനും അമ്മാവനും സംഗീതജ്ഞരായിരുന്നു.
സംഗീതം അഭ്യസിച്ച മുത്തു, നായകനായ സിനിമയില്‍ പാട്ടുകള്‍ പാടി. 1970-ല്‍ പുറത്തിറങ്ങിയ പിള്ളയോ പിള്ളൈ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. സമയല്‍കാരന്‍, അണയവിളക്ക്, ഇങ്കേയും മനിതര്‍കള്‍, പൂക്കാരി എന്നിവ ആദ്യകാലത്തെ പ്രധാന ചിത്രങ്ങളാണ്. മുന്‍ മുഖ്യമന്ത്രി എം.ജി രാമചന്ദ്രനാണ് മുത്തുവിനെ സിനിമയില്‍ അവതരിപ്പിച്ചത്.
1948ല്‍ നാഗപട്ടണം ജില്ലയിലെ തിരുക്കുവളയില്‍ കരുണാനിധിയുടെയും ആദ്യഭാര്യ പത്മാവതിയുടെയും മകനായാണ് മുത്തു ജനിച്ചത്. മുത്തുവിന് 20 വയസ്സുള്ളപ്പോള്‍ പത്മാവതി ക്ഷയരോഗം മൂലം മരിച്ചു. ആദ്യ ഭാര്യയുടെ മരണശേഷം, കരുണാനിധി ദയാലു അമ്മാളിനെ വിവാഹം കഴിച്ചു. എം കെ അളഗിരി, എം കെ സ്റ്റാലിൻ, സെല്‍വി, എം കെ തമിഴരശു എന്നീ നാല് മക്കളാണ് അവർക്കുള്ളത്.
SUMMARY: Karunanidhi’s eldest son and actor MK Muthu passes away
കൊച്ചി: കോണ്‍ഗ്രസ് നേതാവും അങ്കമാലി എംഎല്‍എയുമായ റോജി എം ജോണ്‍ വിവാഹിതനാകുന്നു. ഈ മാസം 29ന് ആണ് വിവാഹം. അങ്കമാലി…
കോഴിക്കോട്: കണ്ണഞ്ചേരിയിൽ മീൻലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികയായ നല്ലളം സ്വദേശി സുഹറ ആണ് തലയിലൂടെ ലോറിയുടെ…
ഡല്‍ഹി: രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനുള്ള (എസ് ഐ ആര്‍) ഷെഡ്യൂള്‍ നാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും. വൈകിട്ട്…
ബെംഗളൂരു: അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു …
ബെംഗളൂരു: അവിഹിത ബന്ധം ആരോപിച്ച് 27 കാരനെ തല്ലിക്കൊന്നു. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. മഹാരാഷ്ട്ര നന്ദേഡ് സ്വദേശിയായ വിഷ്ണുവാണ്…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം ഗുരുതരമായി തുടരുന്നു. ഇന്ന് നഗരത്തിന്റെ ശരാശരി വായു ഗുണനിലവാര സൂചിക (AQI) 323 ആയി രേഖപ്പെടുത്തി.…