ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിൻ്റെ പഠനസഹായ വിതരണം ഇന്ദിരാനഗർ ജീവൻ ഭീമാനഗറിലുള്ള കാരുണ്യ അഡ്മിൻ ഹാളിൽ നടന്നു. പൈ ഇൻ്റർനാഷണല്‍ ഇലക്ട്രോണിക്സ് ഡയറക്ടർ മീന രാജ്കുമാർ പൈ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. കാരുണ്യ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് കെ, ട്രഷറർ മധുസൂധനൻ കെ.പി, ഖാദർ മൊയ്തീൻ, പൊന്നമ്മ ദാസ്, പ്രദീപ് എന്നിവർ സംസാരിച്ചു.
വിദ്യാർഥികളും രക്ഷിതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചു. വിവിധ സംഘടനകളുടെ പ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ബോർഡംഗങ്ങളായ തമ്പാൻ കെ.കെ, രവി കെ, കാർത്യായനി രാജേന്ദ്രൻ, തങ്കമ്മ സുകുമാരൻ, വാസു, പ്രഹ്ളാദൻ, കോമൻ, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
ഈ വർഷത്തെ ആദ്യഘട്ട സഹായം നിർധനരായ 150 വിദ്യാർഥികൾക്കാണ് നൽകിയത്. വിവിധ ഘട്ടങ്ങളിലായി കൂടുതൽ വിദ്യാർഥികൾക്ക് സഹായം നൽകുമെന്ന് ചെയർമാൻ എ. ഗോപിനാഥ് അറിയിച്ചു.
<BR>
TAGS : KARUNYA BENGALURU | MALAYALI ORGANIZATION,
SUMMARY : Karunya Bengaluru distributed study assistance
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…