കാരുണ്യ സുരക്ഷാ പദ്ധതി; 124.63 കോടി രൂപ കൂടി അനുവദിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കും കൂടി 124.63 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതില്‍ 75.66 കോടി രൂപ കാരുണ്യ സുരക്ഷാ പദ്ധതിക്കും, 49.3 കോടി രൂപ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിക്കുമാണ് വകയിരുത്തിയത്.

കാരുണ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖേന ഈ തുക സൗജന്യ ചികിത്സ നല്‍കിയ ആശുപത്രികള്‍ക്ക് വിതരണം ചെയ്യും. അതേസമയം കാരുണ്യ ബെനവലന്റ് ഫണ്ടിനുള്ള തുക ലോട്ടറി വകുപ്പിലൂടെയാണ് അനുവദിച്ചത്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 25.17 ലക്ഷം പേരാണ് പദ്ധതികളില്‍നിന്ന് പ്രയോജനം കണ്ടെത്തിയത്. ആകെ 7708 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്.

ഇതില്‍ 24.06 ലക്ഷം പേരെ കാസ്പ് വഴി (7163 കോടി രൂപ) ഉള്‍പ്പെടുത്തിയപ്പോള്‍, 64,075 പേര്‍ക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേന 544 കോടി രൂപയുടെ ചികിത്സ ലഭിച്ചു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് കാസ്പ് നടപ്പാക്കുന്നത്. നിലവില്‍ 43.07 ലക്ഷം കുടുംബങ്ങള്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

മുമ്പുണ്ടായിരുന്ന ആര്‍എസ്ബിവൈ, ചിസ്, ചിസ് പ്ലസ് തുടങ്ങിയ പദ്ധതികള്‍ ഏകീകരിച്ചാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു കുടുംബത്തിന് ഒരു വര്‍ഷം പരമാവധി 5 ലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭ്യമാകും. സംസ്ഥാനത്ത് 591 പൊതു-സ്വകാര്യ ആശുപത്രികള്‍ പദ്ധതി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

കാരുണ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്ത, വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്കും കാരുണ്യ ബെനവലന്റ് ഫണ്ടിലൂടെ സഹായം ലഭിക്കും. ഇവര്‍ക്ക് പരമാവധി 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സയാണ് ലഭ്യമാക്കുന്നത്. വൃക്ക സംബന്ധമായ ചികിത്സകള്‍ക്കായി 3 ലക്ഷം രൂപ വരെ അനുവദിക്കുന്ന പ്രത്യേക സൗകര്യവും നിലവിലുണ്ട്.

പദ്ധതികളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്കും പരാതികള്‍ക്കും ദിശ ഹെല്‍പ്ലൈന്‍ (1056/104), സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ജില്ലാ/സംസ്ഥാന ഓഫീസുകള്‍ എന്നിവ വഴി ബന്ധപ്പെടാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

SUMMARY: Karunya Suraksha Scheme; State government allocates additional Rs 124.63 crore

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഒന്നിലധികം വോട്ടര്‍ ഐഡി കൈവശംവെച്ചെന്ന പരാതി; നടന്‍ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

ബെംഗളൂരു: ഒന്നിലധികം വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വെച്ചെന്ന കേസില്‍ നടന്‍...

കാസറഗോഡ് കെഎസ്‌ഇബി ലൈൻമാൻ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് മരിച്ചു

കാസറഗോഡ്: കാഞ്ഞങ്ങാട് മടിക്കൈയില്‍ വൈദ്യുത പോസ്റ്റില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കെഎസ്‌ഇബി ജീവനക്കാരൻ...

നന്ദഗോവിന്ദം ഭജൻസ് നാളെ മൈസൂരുവില്‍

ബെംഗളൂരു: കേരളക്കരയാകെ പ്രായഭേദമന്യേ ജനങ്ങൾക്കിടയിൽ തരംഗമായി മാറിക്കഴിഞ്ഞ നന്ദഗോവിന്ദം ഭജൻസ് ആദ്യമായി...

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം; സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്യാൻ...

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

കൊല്ലം: ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി. വ്യാഴാഴ്ച വൈകിട്ട്...

‘എന്നെ അവര്‍ കൊന്നേക്കാം, എങ്കിലും ഞാൻ മടങ്ങും’; ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

ഡൽഹി: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറില്‍ സ്വന്തം...

കോറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍; ചര്‍ച്ച പരാജയം, അടച്ചുപൂട്ടലില്‍ ഉറച്ച്‌ കമ്പനി

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലില്‍ തൊഴില്‍ മന്ത്രി ബിന്ദു കൃഷ്ണയുടെ...

വൈറല്‍ കുംഭമേള പെണ്‍കുട്ടിക്കുള്ള പോലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടിയായി ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. പെണ്‍കുട്ടിക്കും...

Related Articles

Popular Categories