ചെന്നൈ: കരൂർ ദുരന്തത്തില്‍ മരണസംഖ്യ 40 ആയി. കാരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. ഇയാള്‍ ഇന്നലെ പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാർജ് വാങ്ങി പോയിരുന്നു. ശേഷം വീട്ടിലെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. 111 ഓളെ പേർ പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.
അതേസമയം, മരിച്ചവരില്‍ 38 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം പോലീസ് അന്വേഷണവും നടക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് കരൂരില്‍ വിജയ്‍യുടെ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേര്‍ മരിച്ച ദുരന്തമുണ്ടായത്.
വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയില്‍ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരണപ്പെട്ട സംഭവത്തില്‍ തമിഴ്‌നാട് സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കരൂറില്‍ നടന്ന റാലിക്കിടെയാണ് അപകടം. പരുക്കേറ്റവരില്‍ നിരവധിപേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.
തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഓരോരുത്തർക്കും ഒരു ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ധനസഹായം പ്രഖ്യാപിച്ചു. തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണങ്ങള്‍ അന്വേഷിക്കാൻ വിരമിച്ച ജഡ്ജി അരുണ ജഗദീശൻ അധ്യക്ഷയായ ഒരു കമ്മീഷനെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
SUMMARY: Karur disaster; Death toll rises to 40
മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎല്‍) ഇനി മലയാളി നേതൃത്വം. കേരള ക്രിക്കറ്റ്…
ന്യൂഡൽഹി: പായ്‌വഞ്ചിയില്‍ 238 ദിവസം കൊണ്ട് ഭൂമി ചുറ്റിവന്ന മലയാളിയായ കെ.ദില്‍നയെയും തമിഴ്നാട്ടുകാരിയായ എ. രൂപയെയും മൻകീബാത്തില്‍ അഭിനന്ദിച്ച് പ്രധാന…
കൊല്ലം: കൊല്ലം കടയ്ക്കലില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം പാലോട് പോലീസ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത സെയ്ദലവി,…
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ…
തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മില്‍ രൂക്ഷമായ തർക്കം നിലനില്‍ക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി…
ന്യൂഡൽഹി: ജെഎല്‍എൻ സ്റ്റേഡിയത്തില്‍ നടന്ന പുരുഷ ഹൈജമ്പ് ടി63 ഫൈനലില്‍ സ്വർണ്ണം നേടി 2025 ലെ ലോക പാരാ അത്‌ലറ്റിക്സ്…