ചെന്നൈ: കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് വിജയ്. ചെന്നൈയിലെ വീട്ടില്‍ നിന്ന് വീഡിയോ കോളിലൂടെയാണ് വിജയ് സംസാരിച്ചത്. 15 മിനിറ്റിലധികം ഓരോരുത്തരോടും സംസാരിച്ച വിജയ്, കുടുംബത്തിനൊപ്പം എന്നും ഉണ്ടാകുമെന്നും ഉടൻ നേരില്‍ കാണുമെന്നും ഉറപ്പ് നല്‍കി. വീഡിയോ കോള്‍ ചെയ്യുന്നതിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ എടുക്കരുതെന്ന് വിജയ് ആവശ്യപ്പെട്ടതായാണ് സൂചന.
വിജയ് ഫോണില്‍ വിളിക്കുമെന്ന് ടിവികെ പ്രവർത്തകർ കുടുംബാംഗങ്ങളെ നേരത്തെ അറിയിച്ചിരുന്നു. നടക്കാൻ പാടില്ലാത്തത് സംഭവിച്ചെന്നും കുടുംബത്തിന്റെ നഷ്ടം പരിഹരിക്കാനാകില്ലെന്നും വിജയ് പറഞ്ഞു. അപകടം ഉണ്ടായി ഒമ്പതാം ദിവസമാണ് വിജയ് കുടുംബാംഗങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നത്. ടിവികെ ജനറല്‍ സെക്രട്ടറി അരുണ്‍ രാജിന്റെ നേതൃത്വത്തിലുള്ള സംഘം കരൂരില്‍ ഉണ്ടെന്നാണ് വിവരം. വിജയ് കരൂരിലേക്ക് എന്ന് പോകുമെന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ അപ്പീല്‍ നൽകി. ബിജെപി നേതാവ് ഉമാ ആനന്ദനാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സിബിഐ അന്വേഷണ ആവശ്യം തള്ളിയ മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍. അപ്പീല്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
SUMMARY: Karur disaster; Vijay makes video call to 20 families
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത 33 വാഹനങ്ങള്‍ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. 6 വാഹനങ്ങള്‍ ഇപ്പോഴും…
കാസറഗോഡ്: അധ്യാപികയും ഭർത്താവും വിഷം കഴിച്ച് ജീവനൊടുക്കി. കാസറഗോഡ് മഞ്ചേശ്വരം കടമ്പാറിലാണ് സംഭവം. അജിത്ത് (35), ഭാര്യ ശ്വേത (27)…
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കാഡുകള്‍ തിരുത്തി സ്വർണവില. ഇന്ന് പവന് 920 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…
പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പുതൂർ തേക്കുവട്ട മേഖലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ…
ജക്കാർത്ത: ഇന്തോനേഷ്യയില്‍ സ്കൂള്‍ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം സ്കൂളില്‍ നിന്ന്…
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ ജനഹിതമറിയാൻ സംസ്ഥാന സർക്കാർ. ഇതിനായി നവകേരള ക്ഷേമ സർവ്വേയുമായി സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ 80…