ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു. മരിച്ചവരില്‍ പതിനേഴു സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ 38 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവരുടെ കുടുംബത്തെയും കണ്ടെത്താനായിട്ടില്ലെന്നും ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍ എസ്. ശരവണന്‍ പറഞ്ഞു. സ്ത്രീയുടെ കുടുംബത്തെ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുകയാണ്.
അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ നടത്തി മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കും. 14 മൃതദേഹങ്ങള്‍ ഇതിനകം കുടുംബങ്ങള്‍ക്ക് കൈമാറിയതായി ജില്ലാ കളക്ടര്‍ എസ്. ശരവണന്‍ പറഞ്ഞു. അതേസമയം, പരിക്കേറ്റവരെ ഇന്നലെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡോ. സുഗന്ധി രാജകുമാരി പറഞ്ഞു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
‘ആകെ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 31 പേരുടെ പോസ്റ്റ്മോര്‍ട്ടം നടത്തി. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. അവരെ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിവരുന്നു’ എന്ന് ഡോ. രാജ്കുമാരി പറഞ്ഞു. കരൂർ, നാമക്കല്‍, തിരുച്ചിറപ്പള്ളി എന്നീ മൂന്ന് ജില്ലകളില്‍ നിന്നുള്ള ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആംബുലൻസുകളുമടക്കം കരൂരിലെ ആശുപത്രിയിലുണ്ട്. പോസ്റ്റ്‍മോർട്ടം നടപടകള്‍ വേഗത്തിലാക്കി മൃതദേഹങ്ങള്‍ വേഗത്തില്‍ വിട്ടുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
SUMMARY: Karur tragedy; Bodies of 38 people identified
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…