LATEST NEWS

കരൂർ ദുരന്തം; അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ചെന്നൈ: കരൂരിൽ വിജയ്‌യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ദുരന്തത്തില്‍ അതിയായി വേദനിക്കുന്നുവെന്നാണ് രാഷ്ട്രപതിയുടെ പ്രതികരണം. മരിച്ചവരുടെ കുടുംബങ്ങളോട് രാഷ്ട്രപതി അനുശോചനം അറിയിച്ചു. പരുക്കേറ്റവര്‍ക്ക് എത്രയും വേഗം സുഖം പ്രാപിക്കാനാകട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു.

സംഭവം നിര്‍ഭാഗ്യകരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും ദുരന്തത്തില്‍ ബാധിക്കപ്പെട്ടവര്‍ക്ക് അതിജീവിക്കാനുള്ള കരുത്ത് ലഭിക്കട്ടെയെന്നും പരിക്കേറ്റവര്‍ക്ക് എത്രയും വേഗം സൗഖ്യം ലഭിക്കട്ടെയെന്നും  പ്രധാനമന്ത്രി പ്രതികരിച്ചു.

തമിഴ്നാട്ടിലെ കരൂരിൽ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 39 ആയി ഉയർന്നിട്ടുണ്ട്. തിക്കിലും തിരക്കിലും പെട്ടാണ് നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളില്‍ നിന്നുള്ള വിവരം. 12 പേരുടെ നില അതീവ ഗുരുതരമാണ്. സെന്തില്‍ ബാലാജി, എം.എ. സുബ്രഹ്‌മണ്യന്‍ തുടങ്ങിയ മന്ത്രിമാര്‍ കരൂരിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നുണ്ട്. റാലിയില്‍ പങ്കെടുത്തവരുടെ എണ്ണം നിയന്ത്രണാതീതമായതും തെരുവുകളില്‍ നിന്നുതിരിയാന്‍പോലും സ്ഥലമില്ലാതിരുന്നതും അപകടത്തിലേക്കു നയിച്ചതായാണ് പ്രാഥമികമായ വിലയിരുത്തല്‍.
SUMMARY: Karur tragedy; Condolences to the President and Prime Minister

NEWS DESK

Recent Posts

ലൈംഗിക പീഡന പരാതി; ഒളിവിലായിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ

ന്യൂഡല്‍ഹി: ലൈംഗിക പീഡന കേസില്‍ ആൾ ദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റിൽ. ശനിയാഴ്ച രാത്രി ആഗ്രയിൽ നിന്നാണ് ഡൽഹി പോലീസ്…

19 minutes ago

കാവേരി ആരതി, ദസറ; ബൃന്ദാവൻ ഗാർഡനിൽ ഒക്ടോബർ രണ്ടുവരെ പ്രവേശനം സൗജന്യം

ബെംഗളൂരു: കാവേരി ആരതിയും ദസറയും പ്രമാണിച്ച് മാണ്ഡ്യ ജില്ലയിലെ കൃഷ്ണരാജ സാഗറിലെ (കെആർഎസ്) ബൃന്ദാവൻ ഗാർഡനിലേക്കുള്ള പ്രവേശനഫീസും വാഹനടോളും ഒക്ടോബർ…

44 minutes ago

പൂക്കളമത്സരം ഒക്ടോബര്‍ 12 ന്

ബെംഗളൂരു: യലഹങ്ക പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തോടനുബന്ധിച്ച് ഒക്ടോബര്‍ 12 ന് നടത്തുന്ന പൂക്കള മത്സരത്തിൽ പങ്കെടുക്കാം.…

1 hour ago

നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം

ബെംഗളൂരു: നോർക്ക റൂട്ട്സ്, ബാംഗ്ലൂർ കേരള സമാജവുമായി സഹകരിച്ചു നടത്തുന്ന നോർക്ക കെയർ സ്പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പിന് മികച്ച പ്രതികരണം.…

1 hour ago

കൈരളി കലാസമിതി ഓണോത്സവം ഇന്ന്

ബെംഗളൂരു: കൈരളി കലാസമിതി സംഘടിപ്പിക്കുന്ന ഓണാഘോഷം 'ഓണോത്സവം 2025' വിമാനപുര കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ ഇന്ന് നടക്കും. കേന്ദ്രമന്ത്രി ശോഭാ…

2 hours ago

കരൂരിലെ അപകടം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ

ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട്…

2 hours ago