Categories: LATEST NEWS

കരൂര്‍ ദുരന്തം; മാധ്യമപ്രവര്‍ത്തകൻ ഫെലിക്സ് ജെറാള്‍ഡിന് ഉപാധികളോടെ ജാമ്യം

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഓണ്‍ലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്സ് ജെറാള്‍ഡിന് ജാമ്യം ലഭിച്ചു. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് ഫെലിക്സിനെ അറസ്റ്റ് ചെയ്തത്. സംഭവങ്ങളില്‍ ജാഗ്രതയോടെ പ്രതികരിക്കണമെന്ന് കോടതി പ്രത്യേകം നിർദേശിച്ചു.

ഫെലിക്സ് റെഡ്പിക്സ് യൂട്യൂബ് ചാനലിന്റെ എഡിറ്ററാണ്. സ്റ്റാലിൻ സർക്കാരിനെതിരെ തുറന്ന വിമർശനം നടത്തുന്നയാളായ അദ്ദേഹം, മുൻമന്ത്രി സെന്തില്‍ ബാലാജിയുടെ ഇടപെടല്‍ സംബന്ധിച്ചുള്ള വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മുൻമന്ത്രി സെന്തില്‍ ബാലാജിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നത്. ടിവികെ ഹൈക്കോടതിയില്‍ ബാലാജിയാണ് അപകടത്തിന് കാരണം എന്ന് ആരോപിച്ചിരുന്നു.

എന്നാല്‍, അദ്ദേഹം ആരോപണങ്ങളെ അവഗണിച്ച്‌ ദുരന്തത്തില്‍ മരിച്ചവരുടെ വീടുകളിലെത്തി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ സഹായം കൈമാറുകയും ചെയ്തു. കഴിഞ്ഞ രാത്രിയിലാണ് ബാലാജി മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിച്ചത്. ഇതിനിടെ കേസില്‍ അറസ്റ്റിലായ ടിവികെ കരൂർ വെസ്റ്റ് സെക്രട്ടറി മതിയഴകൻ, പൗൻ രാജ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

SUMMARY: Karur tragedy: Journalist Felix Gerald granted conditional bail

NEWS BUREAU

Recent Posts

കണ്ണൂരിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണം: കെകെടിഎഫ്

ബെംഗളൂരു: മലബാർ മേഖലയിലേക്ക് പുതിയ ട്രെയിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക-കേരള ട്രാവലേഴ്‌സ് ഫോറം (കെകെടിഎഫ്). ഒരു പ്രതിദിന ട്രെയിന്‍ അനുവദിക്കണമെന്നാണ്…

25 minutes ago

നന്മ ബെംഗളൂരു കേരളസമാജം ഭാരവാഹികൾ

ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം പൊതുയോഗത്തില്‍ സംഘടനയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു ഭാരവാഹികള്‍: കെ.ഹരിദാസന്‍ (പ്രസി), പി.വാസുദേവന്‍ (സെക്ര), കെ.പ്രവീണ്‍കുമാര്‍…

60 minutes ago

ബെംഗളൂരു മലയാളി ഫോറം പുതുവത്സരാഘോഷം

ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറം സീനിയർ വിങ് സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സരാഘോഷ പരിപാടികള്‍ എസ്ജി പാളയ മരിയ ഭവനിൽ നടന്നു. കോർപ്പറേഷൻ…

1 hour ago

പ്രതികളുമായി പോയ പോലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്

അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസ് പോലിസ് ജീപ്പിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്. മൂന്ന് പോലിസുകാർക്കും ജീപ്പിലുണ്ടായിരുന്ന രണ്ട് പ്രതികൾക്കുമാണ് പരുക്കേറ്റത്.…

9 hours ago

മഹാ അന്നദാനം സംഘടിപ്പിച്ചു

ബെംഗളൂരു: ചോക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിന്റെ പതിനഞ്ചാമത് മണ്ഡല പൂജ സമാപനത്തിന്റെ ഭാഗമായി മഹാ അന്നദാനം സംഘടിപ്പിച്ചു. മൂവായിരത്തോളം ഭക്തജനങ്ങൾ…

10 hours ago

വെനിസ്വേലയിലെ ഇടക്കാല പ്രസിഡന്റിനെതിരെ ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയോടുള്ള ധിക്കാരം…

10 hours ago