കരുവന്നൂർ കള്ളപ്പണക്കേസില്‍ സംഘത്തലവന് മാറ്റം. കേസില്‍ രണ്ടാംഘട്ട അന്വേഷണത്തിന്റെ നേതൃത്വം വഹിച്ചിരുന്ന ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനെ ഡല്‍ഹിയിലെ ഇഡിയുടെ ഹെഡ് ഓഫീസിലേക്ക് മാറ്റി. നേരത്തെ നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷിച്ചിരുന്ന പി. രാധാകൃഷ്ണനാണ് ഇനി കരുവന്നൂർ കേസിന്റെ അന്വേഷണ മേല്‍നോട്ടം.
കൊച്ചി സോണല്‍ ഓഫീസില്‍ അസിസ്റ്റൻ്റ് ഡയറക്ടറായിരിക്കെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റത്തോടെ ഇഡിയുടെ ചെന്നൈ ഓഫീസിലേക്ക് രാധാകൃഷ്ണന് സ്ഥലമാറ്റം ലഭിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ചെന്നൈയിലേക്ക് മാറിയത്. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനെ ചെന്നെയില്‍ നിന്ന് ഇനി കൊച്ചിയിലേക്ക് മാറ്റും.
ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ഇഡി സംഘമായിരുന്നു. കരുവന്നൂരിന് പുറമെ മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കിനെതിരെ അന്വേഷണം നടക്കുന്ന കിഫ്ബി കേസ്, ഹൈറിച്ച്, പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പുകള്‍ എന്നിവയും അന്വേഷിച്ചത് പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലാണ്.
TAGS : KARUVANNUR BANK FRAUD CASE | POLICE | INVESTIGATION
SUMMARY : Karuvannur Black Money Deal: Head of Investigation Team Changed
കല്പറ്റ: മുത്തശ്ശിയുടെ വീട്ടിലേക്ക് പുറപ്പെട്ട ഗോത്ര ബാലികയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതി പിടിയില്‍. സംഭവത്തില്‍ തമിഴ്നാട് ദേവര്‍ഷോല…
ബെംഗളൂരു: നമ്മ മെട്രോ പാത തുമക്കൂരുവിലേക്ക് നീട്ടാനുള്ള നടപടിക്രമങ്ങളിലേക്ക് കടന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആര്‍സിഎല്‍). 59.6 കിലോമീറ്റർ…
ബെംഗളൂരു: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ഉയർന്നപദവിയിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥയ്ക്ക് 31.83 കോടി രൂപ നഷ്ടപ്പെട്ടതായി പരാതി.…
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് അടിയന്തരമായി ജാമ്യം അനുവദിക്കാൻ…
ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…
തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്ഷന് വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…