തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിലെ റാഗിംഗിൽ നടപടി. റാഗിങ്ങിന് ഇരയായ ബയോടെക്നോളജി ഒന്നാം വർഷ വിദ്യാർഥി ബിൻസ് ജോസ് നല്‍കിയ പരാതിയില്‍ 7 സീനിയർ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. റാഗിങ് നടന്നതായി സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ അന്വേഷണ വിധേയയമായി സസ്‌പെന്‍ഡ് ചെയ്തത്.
വേലു, പ്രിന്‍സ്, അനന്തന്‍, പാര്‍ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍. ബിന്‍സ് ജോസിന്‍റെ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കോളേജിന്റെ നടപടി. പരാതിയില്‍ പ്രതികളാക്കിയ വിദ്യാർഥികള്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസില്‍ റാഗിംഗ് നിയമം ചുമത്തുമെന്ന് കഴക്കൂട്ടം പോലീസ് വ്യക്തമാക്കി.
വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ കോളജിലെ ആന്‍റി -റാഗിങ് കമ്മിറ്റിയാണ് റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്.
TAGS : LATEST NEWS
SUMMARY : Karyavattom College Ragging: 7 students suspended
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം നല്‍കും.…
തിരുവനന്തപുരം: ഡോ. മിനി കാപ്പന് കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല നല്‍കി വി സി ഉത്തരവിറക്കി. നേരത്തെ മിനി കാപ്പന്…
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിസ്തുജയന്തി കോളേജിന് ഡീംഡ് യൂണിവേഴ്‌സിറ്റി പദവി ലഭിച്ചു. സിഎംഐ സഭയുടെ കോട്ടയം സെയ്ന്റ് ജോസഫ് പ്രൊവിൻസിന്റെ മേൽനോട്ടത്തിലുള്ള…
തിരുവനന്തപുരം: കീം റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്…
ന്യൂഡൽഹി: കനത്ത മഴയെ തുടർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ബുധനാഴ്‌ച വൈകിട്ടോടെ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് ഡൽഹിയിലെ പല…
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ലഹരി വേട്ട. ആറ്റിങ്ങലില്‍ ഒന്നേകാല്‍ കിലോ എംഡിഎംഎയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ്…