വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയ പത്തുവയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് മെഡിക്കല്‍ റിപോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ പടന്നക്കാട്ടെ വീട്ടില്‍നിന്ന് അജ്ഞാതന്‍ തട്ടിക്കൊണ്ടുപോകുകയും സമീപത്തെ പറമ്പിൽ ഉപേക്ഷിക്കുകയും ചെയ്ത പെണ്‍കുട്ടിയാണ് ലൈംഗികാതിക്രമത്തിനിരയായത്.
സംഭവത്തിന് ശേഷം പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് അതിക്രമം നടന്നതായി കണ്ടെത്തിയത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ഉറങ്ങികിടക്കുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. ഈ സമയത്ത് മുത്തച്ഛൻ പശുവിനെ കറക്കാനായി പുറത്തിറങ്ങിയിരുന്നു.
ഈ സമയത്താണ് അക്രമി വീടിനകത്ത് കയറിയതെന്ന് സംശയിക്കുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കാതിലുണ്ടായിരുന്ന ആഭരണങ്ങള്‍ കവര്‍ന്നശേഷം പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് 500 മീറ്ററോളം അകലെയുള്ള പറമ്പിലാണ് അക്രമി പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി തൊട്ടടുത്ത വീട്ടിലെത്തി കോളിങ് ബെല്ലടിക്കുകയും ഈ വീട്ടുകാരോട് വിവരം പറയുകയുമായിരുന്നു.
കഴുത്തിലും കണ്ണിനും പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെയാണ് അക്രമി പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നും കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കൊച്ചി: ട്രാക്ക് അറ്റകുറ്റപ്പണികളെ തുടർന്ന് നാളെ സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ആലുവയിൽ പാലം നവീകരണം നടക്കുന്നതിനാൽ ബുധനാഴ്ച…
ബെംഗളൂരു: വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ വിദ്യാർഥികളുടെ ആഗോള സമ്മേളനമായ പ്രോഫ്കോണിന്റെ 29-ാമത് പതിപ്പ് ഒക്ടോബർ 10,…
ബെംഗളൂരു: സൗമ്യവും ദീപ്തവുമായ ജ്ഞാനസാന്നിധ്യമായി മലയാളത്തിന്റെ സാംസ്കാരിക ധൈഷണിക മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന വഴിവിളക്കായിരുന്നു എം കെ സാനുമാസ്റ്ററെന്ന് പുകസ ബംഗളൂരുവിന്റെ…
കാസറഗോഡ്: ഹോസ്ദുർഗ് മുൻ എംഎൽഎ എം നാരായണൻ(69) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് അന്ത്യം. 2001 ലും 2006…
വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. യനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസിനെയാണ് വിജിലൻസ് പിടികൂടിയത്.…
കനത്തമഴയെ തുടര്‍ന്ന് നാളെ കാസറഗോഡ്, തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്: ജില്ലയില്‍…