LATEST NEWS

കാസറഗോഡ് അധ്യാപികയും ഭര്‍ത്താവും വിഷം കഴിച്ച്‌ ജീവനൊടുക്കി

കാസറഗോഡ്: അധ്യാപികയും ഭർത്താവും വിഷം കഴിച്ച്‌ ജീവനൊടുക്കി. കാസറഗോഡ് മഞ്ചേശ്വരം കടമ്പാറിലാണ് സംഭവം. അജിത്ത് (35), ഭാര്യ ശ്വേത (27) എന്നിവരാണ് മരിച്ചത്. വൊർക്കാടി ബേക്കറി ജംക്‌ഷനിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയാണ് ശ്വേത. അജിത്തിന് പെയിന്റിങ് ജോലിയാണ്.

സാമ്പത്തിക ബാധ്യതയെ തുടർന്നാണ് ദമ്പതികള്‍ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. ഇന്നലെ വൈകിട്ടോടെയാണ് അജിത്തും ശ്വേതയും വിഷം കഴിച്ചത്. ദേർളക്കട്ടയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രണ്ടുപേരും മരിച്ചത്.

തിങ്കളാഴ്ച ജോലി കഴിഞ്ഞ് നേരത്തെ വീട്ടിലെത്തിയ ശ്വേതയും അജിത്തും മൂന്നു വയസ്സുള്ള മകനേയും കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലെത്തി. ഒരിടം വരെ പോകാനുണ്ടെന്നും മകനെ നോക്കണമെന്നും പറ‌ഞ്ഞാണ് മടങ്ങിയത്. തിരികെ വീട്ടിലെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നു എന്നാണ് പോലീസ് കരുതുന്നത്.

ഇന്നലെ വൈകുന്നേരത്തോടെ വീട്ടുമുറ്റത്ത് വീണു കിടക്കുന്ന നിലയിലാണ് അയല്‍വാസികള്‍ ഇവരെ കണ്ടത്. ഉടൻ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ ദേർളക്കട്ടയിലെ ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ്  ഇരുവരും മരിച്ചത്.

SUMMARY: Kasaragod teacher and husband commit suicide by consuming poison

▪️ ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള വിഷമമുണ്ടെങ്കിൽ ദയവായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. 

Karnataka : Sahai (24-hour): 080 65000111, 080 65000222
Tamil Nadu : State health department’s suicide helpline: 104
Sneha Suicide Prevention Centre : 044-24640050 (listed as the sole suicide prevention helpline in Tamil Nadu)
Andhra Pradesh : Life Suicide Prevention: 78930 78930, Roshni : 9166202000, 9127848584
Kerala : Maithri: 0484 2540530, Chaithram: 0484 2361161(Both are 24-hour helpline numbers)
Telangana : State government’s suicide prevention (tollfree): 104, Roshni: 040 66202000, 6620200, SEVA: 09441778290, 040 27504682 (between 9 am and 7 pm)

NEWS BUREAU

Recent Posts

ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച 20 പവൻ കാണാനില്ലെന്ന് പരാതി

കോഴിക്കോട്: ബാലുശ്ശേരി കോട്ട പരദേവത ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച സ്വര്‍ണ ഉരുപ്പടികള്‍ കാണാനില്ലെന്ന് പരാതി. 20 പവനോളം സ്വര്‍ണമാണ് കാണാതായത്.…

39 minutes ago

വാഹനം കടത്തിയത് വിദേശത്ത് നിന്ന്; ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചടുത്ത 33 വാഹനങ്ങള്‍ ഉടമകളുടെ സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. 6 വാഹനങ്ങള്‍ ഇപ്പോഴും…

1 hour ago

കരൂര്‍ ദുരന്തം; 20 കുടുംബങ്ങളെ വീഡിയോ കോള്‍ ചെയ്ത് വിജയ്

ചെന്നൈ: കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച്‌ വിജയ്. ചെന്നൈയിലെ വീട്ടില്‍ നിന്ന് വീഡിയോ കോളിലൂടെയാണ് വിജയ് സംസാരിച്ചത്. 15…

3 hours ago

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കാഡുകള്‍ തിരുത്തി സ്വർണവില. ഇന്ന് പവന് 920 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ…

4 hours ago

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം; പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. പുതൂർ തേക്കുവട്ട മേഖലയിലാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ…

5 hours ago

ഇന്തോനേഷ്യയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം; 54 കുട്ടികളുടെ മൃതദേഹം കണ്ടെത്തി

ജക്കാർത്ത: ഇന്തോനേഷ്യയില്‍ സ്കൂള്‍ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം സ്കൂളില്‍ നിന്ന്…

6 hours ago