കാസറഗോഡ്: നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍വച്ച് പാമ്പുകടിയേറ്റു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിനി വിദ്യയെയാണ് പാമ്പു കടിച്ചത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ സ്കൂളിലെ കോ ഓപ്പറേറ്റീവ് സ്റ്റോറിന് സമീപത്ത് വെച്ച് വരാന്തയില്‍ നിന്നുമാണ് വിദ്യയ്ക്ക് പാമ്പുകടിയേറ്റത്.
ഇന്ന് സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ആയതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. അധ്യാപികയുടെ കാലിനാണ് കടിയേറ്റത്. അധ്യാപിക കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
TAGS : TEACHER | SNAKE | KASARAGOD
SUMMARY : A teacher was bitten by a snake during the school’s Onam celebrations
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…