തിരുവനന്തപുരം: തിരുവനന്തപുരം-കാസറഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസിന് ബോഗികൾ വർധിപ്പിച്ചു. നിലവിലുള്ള 16 എണ്ണത്തിൽനിന്ന് 20 ബോഗികളായാണ് വർധിപ്പിച്ചത്. 18 ചെയർകാർ കോച്ചുകളും രണ്ട് എക്‌സിക്യുട്ടീവ് ചെയർകാർ കോച്ചുകളും ചേർത്തിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ വർധിപ്പിച്ച ബോഗികളുമായി വന്ദേഭാരത് സർവീസ് നടത്തും. 312 അധികം സീറ്റുകൾ ഇതിലൂടെ ലഭിക്കും.
20 കോച്ചുള്ള വന്ദേഭാരതുകൾ അടുത്തിടെയാണ് റെയിൽവേ അവതരിപ്പിച്ചത്. പുതുതായി രണ്ട് വന്ദേഭാരതുകൾ ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്ന് പുറത്തിറങ്ങിയിരുന്നു. അതിലൊന്ന് ദക്ഷിണ-മധ്യ റെയിൽവേക്കും രണ്ടാമത്തേത് ദക്ഷിണ റെയിൽവേക്കും കൈമാറി.6 കോച്ചുള്ള തിരുവനന്തപുരം-കാസറഗോഡ് -തിരുവനന്തപുരം വന്ദേഭാരതിന് (20634/20633) പകരമാണ് ഈ ട്രെയിന്‍ ഓടിക്കുക. വ്യാഴാഴ്ച ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി. രാത്രിയോടെ ട്രെയിന്‍ കൊച്ചുവേളിയിലേക്ക് പുറപ്പെട്ടു.
വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ പുതിയ അപ്‌ഡേഷനുമായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ രംഗത്തെത്തിയിരുന്നു. വന്ദേഭാരത് സ്ലീപ്പര്‍ വേരിയന്റിന്റെ ആദ്യ പ്രോട്ടോടൈപ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യസഭയിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
<BR>
TAGS : VANDE BHARAT EXPRESS,
SUMMARY : Kasaragod-Thiruvananthapuram Vande Bharat Express coaches increased; service to start tomorrow
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…