തിരുവനന്തപുരം: കാട്ടാക്കട സ്വദേശിയും സി.പി.എം. പ്രവർത്തകനുമായിരുന്ന അശോകൻ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ എട്ട് ആർ.എസ്.എസ്. പ്രവർത്തകർക്ക് ശിക്ഷ വിധിച്ചു. അഞ്ചുപ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും മൂന്ന് പേർക്ക് ജീവപര്യന്തം തടവുമാണ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികളും 50000 രൂപ പിഴയും നല്‍കണം.
തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അശോകന്‍, പ്രശാന്ത് എന്നിവരാണ് പ്രതികള്‍. കേസില്‍ ആകെ 19 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ മാപ്പുസാക്ഷിയാവുകയും ചെയ്തു. 2013 മേയ് മാസം അഞ്ചാം തീയതിയാണ് അശോകന്‍ കൊല്ലപ്പെട്ടത്. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്.
TAGS : LATEST NEWS
SUMMARY : Kattakkada Asokan murder case: Double life imprisonment for the accused
കൊച്ചി: ഐസക്കിന്റെ തുടിക്കുന്ന ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും ഡോക്ടർമാരുടെ സംഘം എയർ ആംബുലൻസില്‍ കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ…
കാസറഗോഡ്: കാസറഗോഡ് പതിനേഴുവയസുകാരിക്ക് നേരെ ലൈംഗിക പീഡനം. അച്ഛനും അമ്മാവനും നാട്ടുകാരനുമാണ് പീഡിപ്പിച്ചതെന്നാണ് പരാതി. പത്താം വയസ്സില്‍ അച്ഛനാണ് ആദ്യമായി…
കൊല്ലം: കൊല്ലം അഞ്ചാലുംമൂട് സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകന് സസ്‌പെന്‍ഷന്‍. കായിക അധ്യാപകന്‍ മുഹമ്മദ് റാഫിയെയാണ് സസ്‌പെന്റ് ചെയ്തത്. ജില്ലാ…
ഇടുക്കി: സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ ചികിത്സാ പിഴവില്‍ കണ്ണൂർ സ്വദേശിയായ യുവതി മരിച്ചു. കണ്ണൂർ മട്ടന്നൂർ സ്വദേശിനി സുമിയാണ് മരിച്ചത്.…
തിരുവനന്തപുരം: ഹിരണ്‍ ദാസ് മുരളിയെന്ന റാപ്പർ വേടനെതിരേ ഗൂഢാലോചനയുണ്ടെന്ന് കുടുംബം. അന്വേഷണം നടത്തണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി പിണറായി വിജയന് വേടന്‍റെ സഹോദരൻ…
മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം ചേലമ്പ്ര…