ചെന്നൈ: ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടം അട്ടിമറി എന്ന് സ്ഥിരീകരണം. റെയിൽവേ സുരക്ഷ കമ്മീഷണർ അന്തിമ റിപ്പോർട്ട് നൽകി. ബോൾട്ടുകളും നട്ടുകളും നീക്കിയിരുന്നതായി കണ്ടെത്തി.
തമിഴ്‌നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിന്‍ അപകടം അട്ടിമറിയാണെന്ന് റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കി. നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനില്‍ ബാഗ്മതി എക്‌സ്പ്രസ് ഇടിച്ചത് മറ്റെന്തെങ്കിലും തകരാറുകൊണ്ടല്ലെന്നും ബോധപൂര്‍വ്വം ബോള്‍ട്ടുകളും നട്ടുകളും നീക്കം ചെയ്തതു കൊണ്ടാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അട്ടിമറിക്കു പിന്നില്‍ പ്രത്യേക പരിശീലനം നേടിയവരുടെ പങ്കാളിത്തത്തിന് സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റെയില്‍വേ രഹസ്യന്വേഷണ വിഭാഗം ജാഗ്രത വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കി. കരാര്‍ ജീവനക്കാര്‍ അടക്കം റെയില്‍വെയുമായി ബന്ധപ്പെട്ടവരുടെ മേല്‍ നിരീക്ഷണം ശക്തമാക്കണമെന്നും ശുപാര്‍ശയുണ്ട്.
2024 ഒക്ടോബർ 11നാണ് അപകടം ഉണ്ടായത്. മൈസൂരു -ദർഭംഗ ബാഗ്മതി എക്സ്പ്രസ് നിർത്തിയിട്ട ചരക്കു ട്രെയിനിൽ ഇടിച്ചാണ് അപകടമുണ്ടായത്. 13 കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു. അപകടത്തിനു പിന്നാലെ എൻഐഎ പരിശോധന നടത്തിയിരുന്നു.
SUMMARY: Kavarapetta train accident was a sabotage, report says
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ട്രെയിൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയങ്ങളിൽ മാറ്റമുണ്ട്. ട്രാക്കിൽ…
ബെംഗളൂരു: കെഎന്‍എസ്എസ് ജയനഗര്‍ കരയോഗം കുടുംബസംഗമം ഓഗസ്‌റ് 3 ന് ബിലേക്കഹള്ളി വിജയ ബാങ്ക് ലേ ഔട്ടിനടുത്തുള്ള സിരി കണ്‍വെന്‍ഷന്‍…
ബെംഗളൂരു: കാസറഗോഡ് മാലോം പറമ്പ വള്ളിക്കടവിൽ പരേതനായ പാറശ്ശേരിൽ അബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ അബ്രഹാം (102) ബെംഗളൂരുവിൽ അന്തരിച്ചു. ടി.…
ബെംഗളൂരു: ചിക്കമഗളൂരുവിൽ മദ്യം നൽകാൻ പണം നൽകാത്തതിനു മകൻ അമ്മയെ കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചു. ആൽദൂരിലെ…
ബെംഗളൂരു: തൃശൂർ വടക്കാഞ്ചേരി കളത്തുംപടിക്കൽ പരേതനായ രാമൻ എഴുത്തച്ഛൻ്റെ ഭാര്യ നാരായണി (91) ബെംഗളൂരുവിൽ അന്തരിച്ചു. ജയനഗർ തിലക് നഗർ,…
ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിലെ മേൽപാലത്തിലെ നാഗവാരയിലേക്കുള്ള ലൂപ്പിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ലൂപ് ഉടൻ യാത്രക്കാർക്കു…