അമ്മ കഥാപാത്രങ്ങളില്‍ തനിക്ക് പകരം വെക്കാനാരുമില്ലെന്ന് തെളിയിച്ച അതുല്യ കലാകാരി. മലയാള സിനിമയുടെ പ്രിയപ്പെട്ട കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ് സിനിമാലോകം. മലയാളികളുടെ മനസില്‍ വെള്ളിത്തിരയില്‍ ഒരിക്കലും മായാത്ത അമ്മയുടെ മുഖമാണ് കവിയൂർ പൊന്നമ്മ. സ്നേഹത്തിന്റെയും, സഹനത്തിന്റെയും അമ്മയായി നിരവധി സിനിമകളില്‍ കവിയൂർ പൊന്നമ്മ വേഷമിട്ടു.
കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ സിനിമ രാഷ്ട്രീയ പൊതുരംഗത്തെ നിരവധി പേർ അനുശോചനം അറിയിച്ചു. തന്‍റെ കഥാപാത്രങ്ങളിലൂടെ കവിയൂര്‍ പൊന്നമ്മ എന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേയ്സ്ബുക്ക് പേജില്‍ കുറിച്ചു. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീർഘമായ കലാജീവിതം സിനിമയില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകള്‍ അവർ അർപ്പിച്ചു, മുഖ്യമന്ത്രി പറഞ്ഞു.
നടൻ മമ്മൂട്ടി സോഷ്യല്‍ മീഡിയയിലൂടെ കവിയൂർ പൊന്നമ്മയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. അമ്മയായി മലയാളികളുടെ മനസ്സില്‍ പൊന്നമ്മ എക്കാലവും നിലനില്‍ക്കുമെന്ന് നടൻ മധു. വിയോഗം ദുഖമുണ്ടെന്ന വക്കില്‍ ഒതുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും പോകും ഞാനും പോകും പൊന്നമ്മ പോയി. സിനിമയുള്ളിടത്തോളം പൊന്നമ്മ ജീവിച്ചിരിക്കും. അധികം ദുഖിക്കാതെ പൊന്നമ്മ പോയി. ആത്മാവിന് നിത്യശാന്തി നേരുന്നു. ഇരുപതാം വയസില്‍ പൊന്നമ്മ എന്റെ അമ്മയായി. ആ പ്രായത്തിലും അമ്മയായി അവർ മലയാളികളെ വിസ്മയിപ്പിച്ചുവെന്നും നടൻ മധു പറഞ്ഞു.
സ്വന്തം അമ്മയോ സഹോദരിയോ ഒക്കെ വിട്ടുപോയതുപോലെയുള്ള വിഷമമാണ് തനിക്കെന്നായിരുന്നു ഷീലയുടെ പ്രതികരണം. ‘എൻ്റെ സ്വന്തം അമ്മയോ സഹോദരിയോ ഒക്കെ വിട്ടുപോയതുപോലെയുള്ള വിഷമമാണ് എനിക്ക്. മനസ്സില്‍ അത്രത്തോളം വിഷമമുണ്ട്. ബഷീറിൻ്റെ പ്രേമലേഖനം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് അവസാനമായി കാണുന്നത്. അന്നും നടക്കാനൊക്കെ പ്രയാസമായിരുന്നു. ഞങ്ങള്‍ പൊന്നിയെന്നാണ് വിളിച്ചിരുന്നത് എന്നും ഷീല പറഞ്ഞു.
കവിയൂർ പൊന്നമ്മയുടെ നിര്യാണം മലയാള സിനിമ ലോകത്തിന് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കുറിച്ചു. മലയാള സിനിമയുടെ അമ്മയാണ് വിടവാങ്ങിയത് എന്നും അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. അമ്മ വേഷത്തെക്കുറിച്ച് ആലോചിക്കുമ്ബോള്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുന്ന മുഖം കവിയൂർ പൊന്നമ്മയുടേതാണ്. കവിയൂർ പൊന്നമ്മയുടെ വിയോഗത്തില്‍ അവരുടെ കുടുംബത്തിന്റെയും സിനിമ പ്രേക്ഷകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും കെ.സുരേന്ദ്രൻ അറിയിച്ചു.
കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ അനുശോചിച്ചു. സിനിമയിൽ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂർ പൊന്നമ്മയെന്ന് സതീശൻ പറഞ്ഞു. വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയിൽ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂർ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നൽകി. സ്വന്തം അമ്മയുടെ സ്ഥാനമാണ് മലയാളി പ്രേക്ഷകർ ആ കലാകാരിക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
TAGS : KAVIYOOR PONNAMMA | KERALA
SUMMARY : The mother face of the Malayalis is no longer remembered; Prominent condolence
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല് ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല് ഈശ്വര് ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്മാങ്കൂട്ടത്തില് കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില് രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില് 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്പ്പ് ഉന്നയിച്ച കര്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്പ്പ്…