കൊച്ചി: മലയാള സിനിമയില്‍ ആറുപതിറ്റാണ്ടുകാലം നിറഞ്ഞുനിന്ന നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചി കിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് കാലമായി അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് വടക്കന്‍ പറവൂര്‍ കരിമാളൂരിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു കവിയൂർ പൊന്നമ്മ.
പത്തനംതിട്ടയിലെ കവിയൂർ എന്ന ഗ്രാമത്തിലായിരുന്നു പൊന്നമ്മയുടെ ജനനം. പൊൻകുന്നത്താണ് കുട്ടിക്കാലത്ത് ജീവിച്ചത്. പിന്നീട് സംഗീത പഠനത്തിനായി ചങ്ങനാശേരിയില്‍ എത്തി. എല്‍പിആർ വർമയുടെ കീഴില്‍ സംഗീത പഠനത്തിനായാണ് ചങ്ങനാശേരിയില്‍ എത്തിയത്. വെച്ചൂർ എസ് ഹരിഹര സുബ്രഹ്മണ്യയ്യരുടെ കീഴിലും സംഗീതം അഭ്യസിച്ചു.
പതിനാലാം വയസില്‍ പ്രതിഭ ആർട്സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തേക്കുള്ള അരങ്ങേറ്റം. കെപിഎസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയ രംഗത്തെത്തി. അഭിനയത്തില്‍ തോപ്പില്‍ ഭാസിയെയാണ് പൊന്നമ്മ തന്റെ ഗുരുവായി കാണുന്നത്. സിനിമാ നിർമാതാവായ മണിസ്വാമിയെയാണ് പൊന്നമ്മ വിവാഹം കഴിച്ചത്. മകള്‍ ബിന്ദു വിവാഹം കഴിഞ്ഞ് അമേരിക്കയിലാണ്.
1962 ല്‍ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് കവിയൂർ പൊന്നമ്മ ആദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ എത്തുന്നത്. ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാലു തവണ സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. 1971, 1972, 1973, 1994 വർഷങ്ങളിലാണ് പുരസ്കാരം നേടിയത്.
TAGS : KAVIYOOR PONNAMMA | PASSED AWAY
SUMMARY : Kaviyoor Ponnamma passed away
ന്യൂഡല്‍ഹി: ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്‍ശ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്‌സ്‌പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്‍സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില്‍ ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്‍ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില്‍ കേശവന്‍ ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…