ബെംഗളൂരു: പിയു രണ്ടാം വർഷ പരീക്ഷയുടെ ദൈർഘ്യം കുറച്ച് കർണാടക എക്സാമിനേഷൻസ് അതോറിറ്റി (കെഇഎ). വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുവദിച്ചിരുന്ന സമയം ഇനിമുതൽ മുതൽ 15 മിനിറ്റ് കുറയ്ക്കും. 2024-25 അധ്യയന വർഷം മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് കെഇഎ അറിയിച്ചു.
നേരത്തെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ 3 മണിക്കൂറും, ചോദ്യപേപ്പർ വായിക്കാൻ 15 മിനിറ്റും അനുവദിച്ചിരുന്നു. എന്നാൽ പുതിയ നിയമം അനുസരിച്ച്, ഉത്തരങ്ങൾ എഴുതാൻ 2 മണിക്കൂർ 45 മിനിറ്റും ചോദ്യപേപ്പർ വായിക്കാൻ 15 മിനിറ്റും നൽകും.
മുമ്പ്, 100 മാർക്കിൻ്റെ ചോദ്യപേപ്പറിനാണ് 3 മണിക്കൂർ 15 മിനിറ്റ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ, എഴുത്ത് പരീക്ഷ 70/80 മാർക്കിനും ബാക്കി മാർക്ക് ഇൻ്റേണൽ മൂല്യനിർണയത്തിനുമാണ് നൽകുന്നത്. ഇക്കാരണത്താലാണ് ഉത്തരങ്ങൾ എഴുതാൻ15 മിനിറ്റ് കുറച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
TAGS: KARNATAKA | EXAM
SUMMARY: KEA reduces time to write PUC II examination by 15 minutes
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…
കൊച്ചി: ഭൂട്ടാന് വാഹനക്കടത്തു കേസില്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡിറക്ടേറ്റ്. നടന് അമിത് ചക്കാലക്കലിന് നോട്ടീസയച്ചു. താരങ്ങളുടെ വീടുകളിലെ…
കൊച്ചി: കൊച്ചിക്ക് ആഗോളതലത്തില്‍ ശ്രദ്ധേയമായ അംഗീകാരം. പ്രമുഖ ഓണ്‍ലൈൻ ട്രാവല്‍ ഏജൻസിയായ ബുക്കിങ്. കോം 2026-ല്‍ നിർബന്ധമായും കണ്ടിരിക്കേണ്ട 10…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ തുടർ നടപടികള്‍ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തയച്ചു. ഈ വിഷയം മുഖ്യമന്ത്രി പിണറായി…