LATEST NEWS

കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു; യോഗ്യത നേടിയത് 76230 വിദ്യാർഥികള്‍

തിരുവനന്തപുരം: കീമിന്റെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടികയിൽ വലിയ മാറ്റമുണ്ട്.  76230 വിദ്യാർഥികളാണ് യോഗ്യത നേടിയത്.  പുതിയ പട്ടികയിൽ ആദ്യത്തെ 100 റാങ്കിൽ 21 വിദ്യാർഥികൾ സംസ്ഥാന സിലബസ് പഠിച്ചവരാണ്. നേരത്തെ ഇത് 43 ആയിരുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ സംസ്ഥാന തലത്തിൽ അഞ്ചാം റാങ്ക് നേടിയ തിരുവനന്തപുരം കവടിയാർ സ്വദേശി ജോഷ്വ ജേക്കബ് തോമസ് പുതിയ ലിസ്റ്റിൽ ഒന്നാമതാണ്. എഞ്ചിനിയറിങ്ങിലാണ് ജോഷ്വക്ക് ഒന്നാം റാങ്ക്. അതേസമയം പഴയ ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയ ജോൺ ഷിനോജ് പുതിയ ലിസ്റ്റിൽ ഏഴാമതാണ്. ചെറായി സ്വദേശി  ഹരികൃഷ്ണൻ ബൈജുവാണ് രണ്ടാം റാങ്ക് നേടിയിരിക്കുന്നത്.

കേരള സിലബസുകാർ പിന്നിൽ പോയി. സംസ്ഥാന സിലബസിലെ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പരീക്ഷയുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടർന്നാണ് നേരത്തെ നിശ്ചയിച്ച പ്രോസ്പെക്ടസ് പ്രകാരം പുതിയ ഫലം പ്രഖ്യാപിച്ചത്. കീം പ്രവേശന പരീക്ഷയുടെ റാങ്ക് പട്ടിക റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ, വിശദമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ ഡിവിഷൻ ബെഞ്ച് തീർപ്പാക്കി. വിഷയത്തില്‍ തുടർച്ചയായി രണ്ടാം ദിവസമാണ് സർക്കാരിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിടുന്നത്.

കീം പരീക്ഷാ ഫലം റദ്ദാക്കിയ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും അംഗീകരിച്ചതോടെ സര്‍ക്കാരിനു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും മുന്‍ വര്‍ഷത്തെ അതേ രീതിയില്‍ മൂല്യ നിര്‍ണം നടത്തി ഫലം പ്രസിദ്ധീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞിരുന്നു.
SUMMARY: KEAM revised results published; 76230 students qualified

NEWS DESK

Recent Posts

അടിമാലിയില്‍ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാള്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കി അടിമാലിയില്‍ മണ്ണിടിച്ചില്‍. മച്ചിപ്ലാവ് ചൂരക്കട്ടൻകുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്. വീടിന് മുകളിലേക്ക് മണ്ണ് പതിച്ചു. ചൂരക്കട്ടൻ സ്വദേശി അരുണ്‍…

2 hours ago

കാടുഗോഡി കൾച്ചറൽ അസോസിയേഷൻ ഓണാഘോഷം

ബെംഗളൂരു: കാടുഗോഡി കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷവും 34ാം വാഷർഷിക ആഘോഷവും അസോസിയേഷൻ ഹാളിൽ നടന്നു. ഓണസദ്യയ്ക്ക് ശേഷം നടന്ന സാംസ്കാരിക…

3 hours ago

രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; 15 പേര്‍ക്ക് പൊള്ളലേറ്റു

ജയ്പുർ: രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ജയ്സാല്‍മറില്‍ നിന്ന് ജോധ്പുറിലേക്ക് പോയ ബസിനാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. ജയ്സാല്‍മറില്‍…

4 hours ago

വിദ്യാര്‍ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച്‌ പഠിക്കാനുള്ള അനുമതി നല്‍കണം; വി ശിവന്‍കുട്ടി

തിരുവനന്തപുരം: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ നിന്നും…

4 hours ago

ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ ഡിജിറ്റല്‍ തട്ടിപ്പ്; 16 പേര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ വ്യാജ ബിപിഒയുടെ മറവില്‍ വിദേശ പൗരന്മാരില്‍ നിന്ന് ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി കോടികള്‍ തട്ടുന്ന 16…

5 hours ago

രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം; വിശദാംശങ്ങള്‍ പുറത്തു വിട്ട് പ്രോട്ടോക്കോള്‍ വിഭാഗം

തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.…

5 hours ago