ന്യൂഡൽഹി: കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ കേരള സിലബസ് വിദ്യാർഥികള്‍ നല്‍കിയ ഹർജി തള്ളി സുപ്രിംകോടതി. ഈ വർഷം ഇടപെടാനാവില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. പുതുക്കിയ റാങ്ക് പട്ടിക പ്രകാരം പ്രവേശനം തുടരട്ടെയെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ പിഎസ് നരസിംഹ, എഎസ് ചന്ദുര്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട സുപ്രിംകോടതി ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിഷയത്തില്‍ കേരള സർക്കാർ അപ്പീല്‍ നല്‍കിയിരുന്നില്ല. എതിർകക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജി നാലാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
SUMMARY: KEEM exam results; Supreme Court rejects plea filed by Kerala syllabus students
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിതീവ്ര…
ബെംഗളൂരു: ശ്രീനാരായണ സമിതി അൾസൂരു ഗുരുമന്ദിരത്തിൽ ചതയ പൂജയ്ക്ക് സമിതി പൂജാരി വിപിന്‍ ശാന്തി, ആധിഷ് ശാന്തി എന്നിവര്‍ കാർമ്മികത്വം വഹിച്ചു. പൂജകള്‍ക്ക് ജനറല്‍ സെക്രട്ടറി…
ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിലെ എല്ലാ ദിവസങ്ങളിലും ഭവനങ്ങളിലും ക്ഷേത്രങ്ങളിലും…
ബെംഗളൂരു: സ്വർണം വാങ്ങാനെന്ന വ്യാജേന മല്ലേശ്വരത്തെ ജ്വല്ലറിയിലെത്തി കവർച്ച നടത്തിയ യുവാവ് പിടിയിൽ. കുടക് വിരാജ്പേട്ട് സ്വദേശിയായ റിച്ചാർഡിനെ(25) ആണ്…
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ നാളെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, കണ്ണൂർ, വയനാട്, കോഴിക്കോട്,…
ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്ള യാത്രയെ ഉൾപ്പെടെ സമരം ബാധിച്ചേക്കും.…