LATEST NEWS

കീര്‍ത്തി സുരേഷ് യൂനിസെഫ് ഇന്ത്യ അംബാസഡര്‍

ഡല്‍ഹി: യൂനിസെഫ് ഇന്ത്യയുടെ സെലബ്രിറ്റി ബ്രാൻഡ് അംബാസഡറായി നടി കീർത്തി സുരേഷ് നിയമിതയായി. കുഞ്ഞുങ്ങളുടെ ഉന്നമനത്തിനായുള്ള യു.എൻ ഏജൻസിയായ യൂണിസെഫിന്റെ കുട്ടികളുടെ അവകാശങ്ങളുടെ വക്താവായിട്ടാണ് കീർത്തിയുടെ നിയമനം. യൂണിസെഫിന്റെ ഭാഗമായതില്‍ വളരെയധികം അഭിമാനമുണ്ടെന്ന് കീര്‍ത്തി പറഞ്ഞു.

കുട്ടികള്‍ നമ്മുടെ ഏറ്റവും വലിയ ഉത്തരവാദിത്തവും ഏറ്റവും വലിയ പ്രതീക്ഷയുമാണ്. സന്തോഷകരവും ആരോഗ്യകരവും സംതൃപ്തവുമായ ജീവിതം നയിക്കുന്നതിന് കുട്ടികള്‍ക്ക് ആവശ്യമായ സാമൂഹികവും വൈകാരികവുമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള അടിത്തറ പാകുന്നത് സ്‌നേഹപൂര്‍ണ്ണമായ പരിചരണമാണെന്ന് വിശ്വസിക്കുന്നു.

ജീവിത പശ്ചാത്തലം പരിഗണിക്കാതെ ഓരോ കുട്ടിക്കും വളരാന്‍ കഴിയുന്ന തരത്തില്‍ ബോധവത്കരണം നടത്താനും പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കാനും യൂണിസെഫ് ഇന്ത്യയുമായി കൈകോര്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും കീര്‍ത്തി കൂട്ടിച്ചേര്‍ത്തു.

ദേശീയ അവാർഡ് ജേതാവും തമിഴ്, തെലുഗ്, മലയാളം സിനിമകളില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ച അഭിനേതാവുമായ കീർത്തിയുമായി ചേർന്ന് പ്രവർത്തിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് യൂനിസെഫ് ഇന്ത്യ പ്രതിനിധി സിന്തിയ മകാഫ്രീ പറഞ്ഞു. മലയാളത്തിലെ മുൻ നായിക നടി മേനകയുടെയും സിനിമ നിർമാതാവും ബി.ജെ.പി സംസ്ഥാന നേതാവുമായ ജി. സുരേഷ് കുമാറിന്റെയും മകളാണ് കീർത്തി.

SUMMARY: Keerthy Suresh UNICEF India Ambassador

NEWS BUREAU

Recent Posts

കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് തിരിച്ചടി, വി എം വിനു വോട്ടര്‍ പട്ടികയിലില്ല

കോഴിക്കോട്: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ സംവിധായകൻ വി.എം. വിനുവിന് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. കോൺഗ്രസിന്‍റെ കോഴിക്കോട് മേയർ സ്ഥാനാർഥിയായിരുന്നു…

2 minutes ago

ഡൽഹി സ്ഫോടനം; ഗൂഢാലോചനയിൽ ഭാഗമായ പ്രതി കശ്മീരിൽ പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീ​ഗനറിൽ വച്ചാണ് യുവാവിനെ…

25 minutes ago

പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ  നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…

2 hours ago

തിരുവനന്തപുരത്ത് 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…

2 hours ago

തത്ത്വമസി വെൽഫെയർ അസോസിയേഷന്‍ നോർക്ക കെയർ ബോധവത്ക്കരണ ക്യാമ്പ്

ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോർ കമ്മിറ്റി അംഗം…

2 hours ago

ഡ​ൽ​ഹി സ്ഫോ​ട​നം; ര​ണ്ടു​പേ​ർ കൂ​ടി മ​രി​ച്ചു, മരണസംഖ്യ 15 ആയി

ന്യൂ​ഡ​ൽ​ഹി: നവംബർ 10 ന് ചെ​ങ്കോ​ട്ടയിലുണ്ടായ സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര പ​രു​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലായിരുന്ന ര​ണ്ടു​പേ​ർ കൂ​ടി മ​രി​ച്ചു. ലു​ക്മാ​ൻ (50),…

3 hours ago