ബെംഗളൂരു: മതനിരപേക്ഷ മാനവിക ഐക്യവും സാംസ്‌കാരിക ബഹുസ്വരതയും ലക്ഷ്യമാക്കി ബെംഗളൂരു യശ്വന്ത്പുര എ.പി.എം.സി യാര്‍ഡ് മേഖല കേന്ദ്രീകരിച്ച് കേളി ബെംഗളൂരു എന്ന പേരില്‍ മലയാളി കൂട്ടായ്മ രൂപീകൃതമായി. മുന്‍ വിദ്യാഭ്യാസ സാംസ്‌കാരിക മന്ത്രി എം എ ബേബി ഉദ്ഘാടനം നിര്‍വഹിച്ചു.
വിഭാഗീയ പ്രവണതകള്‍ രൂക്ഷമായി വരുന്ന വര്‍ത്തമാനകാലത്ത് ജാതിമത ഭാഷാ-ലിംഗ ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളുടെയും സാംസ്‌കാരിക ഐക്യം വളര്‍ത്തുവാന്‍ പ്രബുദ്ധരായ മലയാളി പ്രവാസികള്‍ക്ക് മുന്‍കൈയെടുക്കാന്‍ കഴിയുമെന്ന് എം എ ബേബി ഉദ്ഘാടന പ്രഭാഷണത്തില്‍ ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന സാംസ്‌കാരിക പ്രവര്‍ത്തകനും ട്രാവലേഴ്‌സ് ഫോറം പ്രസിഡണ്ടുമായ ആര്‍. വി ആചാരി അധ്യക്ഷത വഹിച്ചു. ലോക കേരള സഭാംഗം കെ പി ശശിധരന്‍, സജിത്ത് നാലാം മൈല്‍, ശാന്തകുമാര്‍ എലപ്പുള്ളി, എ പി നാണു, പ്രേമന്‍ എം ടി, ചാര്‍ളി ജോസ് എന്നിവര്‍ സംസാരിച്ചു. ജാഷിര്‍ പൊന്ന്യം സ്വാഗതം പറഞ്ഞു. നുഹ, കൃഷ്ണപ്രസാദ് എന്നിവര്‍ കാവ്യാലാപനം നടത്തി.
<BR>
TAGS ; KELI BENGALURU | MALAYALI ORGANIZATION
SUMMARY : Keli Bengaluru Malayalee Association was formed
ബെംഗളൂരു: ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് വെടിയുതിർത്ത ബിജെപി എംഎൽഎയുടെ മകനെതിരെ പോലീസ് കേസെടുത്തു. മുൻ മന്ത്രിയും ഗോഖക്കിലെ ബിജെപി എംഎൽഎയുമായ രമേശ്…
കൊല്ലം: സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ആദ്യഘട്ടത്തില്‍ ഗതാഗത…
ബെംഗളൂരു: മൈസൂരു ബാങ്ക് സർക്കിളിൽ അമിതവേഗത്തിലെത്തിയ കർണാടക ആർടിസി ബസ് ബൈക്കിലിടിച്ച് ഓൺലൈൻ വിതരണ ജീവനക്കാരൻ മരിച്ചു. നീലസന്ദ്ര സ്വദേശിയായ…
മലപ്പുറം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട്…
ബെംഗളൂരു: യുവാക്കളിൽ വ്യാപകമായ ഹൃദയാഘാത മരണങ്ങൾക്കു കോവിഡ് ബാധയുമായോ വാക്സീനുമായോ ബന്ധമില്ലെന്ന് പഠന റിപ്പോർട്ട്. ബെംഗളൂരു ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
ആലപ്പുഴ: വീടിന് മുൻവശത്തുള്ള തോട്ടില്‍ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. എടത്വ ചെക്കിടിക്കാട് കണിയാംപറമ്പിൽ ജെയ്സണ്‍ തോമസിന്‍റെയും ആഷയുടെയും മകൻ…